ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്ബ് പെന്‍ഷന്‍ കുടിശിക തീര്‍ക്കണം; വായ്പയെടുക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം : ലോകസഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ രണ്ട് മാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശിക തീര്‍ക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍ .

സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 2000 കോടി രൂപ വായ്പയെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 9.1 ശതമാനം പലിശ നിരക്കിലാണ് വായ്പയെടുക്കുന്നത്.

സെപ്റ്റംബര്‍ മാസം മുതല്‍ സാമൂഹ്യ ക്ഷേമപെന്‍ഷനുകള്‍ കുടിശികയാണ്.

പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഇടുക്കി അടിമാലി സ്വദേശി മറിയക്കുട്ടിയുടെ പിച്ചചട്ടിയെടുത്തു

ഭിക്ഷാടാനം ഏറെ ശ്രദ്ധേയമായ ഒരു ഒറ്റയാള്‍ സമര പോരട്ടമായിരുന്നു.

പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളും യുവജന സംഘടനകളും പ്രതിക്ഷേധിച്ചിരുന്നു.

ഒരു മാസം 1600 രൂപ നിരക്കില്‍ 6 മാസത്തെ കുടിശികയായി ഒരു ഗുണഭോക്താവിന് 9600 രൂപ ലഭിക്കാനുണ്ട്.

ലോക് സഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പെന്‍ഷന്‍ കുടിശികയില്‍ കുറച്ചെങ്കിലും വിതരണം ചെയ്‌തേ മതിയാകു എന്നാണ് വിലയിരുത്തല്‍.

രണ്ട് മാസത്തെ പെന്‍ഷന്‍ കുടിശികയെ്‌ങ്കെിലും വിതരണം ചെയ്യണമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

രണ്ട് മാസത്തെ പെന്‍ഷന്‍ വിതരണത്തിന് 1800 കോടി രൂപയോളം വേണ്ടിവരുമെന്നാണ് ധനവകുപ്പിന്റെ് കണക്ക്.

ഈ അടിയന്തര സഹചര്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച്‌ 2000 കോടി രൂപ വായ്പയെടുക്കുന്നത്.

പൊതുവിപണിയില്‍ നിന്ന് വായ്പയെടുത്താല്‍ കേന്ദ്ര സാര്‍ക്കാരിന്റെ് പിടി വീഴും. അതുകൊണ്ട് എങ്ങനെയും പണം കണ്ടെത്താനുളള രാഷ്ട്രീയ സമ്മര്‍ദ്ദവുമുണ്ട്.

ഇതാണ് ഉയര്‍ന്ന് പലിശക്ക് വായ്പയെടുക്കാനുളള കാരണം.

തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്‍പ് പണം സമഹാരിച്ച്‌ പെന്‍ഷന്‍ കുടിശിക കൊടുത്തുതീര്‍ക്കാനാണ് ധനവകുപ്പിന്റെ് ശ്രമം.

Related posts

Leave a Comment