ലോക്ക് ഡൗണ്‍ കാലത്ത് ആരാധകരെ ഞെട്ടിച്ച്‌ നടി, സീരിയല്‍ താരം അമലാ ഗിരീശന്‍ വിവാഹിതയായി

ചെമ്ബരത്തി സീരിയലിലെ കല്യാണിയുടെ കല്യാണം കാത്തിരിക്കുന്ന ഒരുപാട് കുടുംബപ്രേക്ഷകരുണ്ട്. എന്നാല്‍ ഈ ലോക്ക് ഡൗണ്‍ കാലത്ത് എല്ലാവരേയും ഞെട്ടിച്ച്‌ കല്യാണി വിവാഹിതയായി. സീരിയലിലല്ല,​ ജീവിതത്തിലാണെന്നുമാത്രം. ചെമ്ബരത്തി സീരിയലിലൂടെ മലയാളികളുടെ മനംകവര്‍ന്ന സീരിയല്‍ താരം അമലാ ഗിരീശനാണ് വിവാഹിതയായത്. ഇന്‍സ്റ്റഗ്രാമിലൂടെ താരം ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ടു. ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷമാണ് വിവാഹം.ഫ്രീലാന്‍സ് കാമറമാന്‍ ആയ പ്രഭു ആണ് അമലയുടെ ഭര്‍ത്താവ്.

സീരിയല്‍ മേഖലയില്‍ കുറച്ചുകാലം പ്രഭു പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ്‌നാട് സ്വദേശിയാണ് എങ്കിലും പ്രഭുവിന് നന്നായി മലയാളം അറിയാം. പ്രഭുവിന്റെ അമ്മയും മലയാളിയാണ്. ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ കഴിഞ്ഞ ദിവസമാണ് വിവാഹം നടന്നത് എന്നും അമല പറയുന്നു.

കോഴിക്കോടാണ് അമലയുടെ നാടെങ്കിലും വളര്‍ന്നതെല്ലാം തിരുവനന്തപുരത്താണ്. അച്ഛന്‍ ഗിരീശകുമാറും അമ്മ സലിജയും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. സ്പര്‍ശമാണ് അമലയുടെ ആദ്യ സീരിയല്‍ .അഭിനയത്തെപ്പോലെതന്നെ നൃത്തത്തെയും കളരിയെയും സ്നേഹിക്കുന്ന അമല വളരെ യാദൃച്ഛികമായിട്ടാണ് അഭിനയരംഗത്തേക്ക് എത്തിയത്. ബി. ടെക് കഴിഞ്ഞാണ് അഭിനയരംഗത്ത് സജീവമായത്. അഞ്ച് വര്‍ഷം മുന്‍പ് സ്റ്റാര്‍ വാര്‍ യൂത്ത് കാര്‍ണിവെല്‍ എന്ന പ്രോഗ്രാമില്‍ പങ്കെടുക്കാനായതാണ് അഭിനയ ജീവിതത്തിലേക്കുളള വരവിന് കാരണം. ഇനിയും അഭിനയലോകത്ത് ഉണ്ടാകും എന്നും അമല പറയുന്നു.

Related posts

Leave a Comment