ലോക്ക് ഡൗണില്‍ ആഡംബര വാഹനങ്ങള്‍ മാറ്റിവച്ച്‌ പുതിയ ട്രാക്ടറോടിച്ച്‌ ധോണി, വീഡിയോ

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റനുമായ മഹേന്ദ്ര സിംഗ് ധോണി ഒരു വണ്ടി പ്രേമിയാണ്. ഇന്ത്യയില്‍ മറ്റാര്‍ക്കുമില്ലാതെ പല ആഡംബര കാറുകളും അസാധാരണമായ ബൈക്കുകളും എം.എസ് ധോണിയുടെ വാഹന ശേഖരത്തിലുണ്ട്. കൊവിഡ് വ്യാപിച്ചതോടെ ആഡംബര വാഹനങ്ങളോടുള്ള പ്രണയം മാറ്റിപ്പിടിച്ചിരിക്കുകയാണ് ധോണി. മകള്‍ സിവയുമൊത്ത് ഫാം ഹൗസില്‍ തന്റെ യമഹ ആര്‍ഡി 350 ഓടിച്ചുല്ലസിക്കുന്ന ധോണിയുടെ വീഡിയോ അടുത്തിടെ വൈറല്‍ ആയിരുന്നു.

അതിനിടെ ധോണി മറ്റൊരു വാഹനം കൂടെ വാങ്ങി. ഒരു ട്രാക്ടര്‍ ആണ്. കൃത്യമായി പറഞ്ഞാല്‍ മഹിന്ദ്ര സ്വരാജ് 963 FE. 7 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഫാമില്‍ കൃഷിക്കായി ഇപ്പോള്‍ സമയം കണ്ടെത്തുന്ന ധോണിയുടെ വാഹനശേഖരത്തിലെ പുത്തന്‍ താരം ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ട്വിറ്റര്‍ പേജ് ആണ് ധോണിയുടെ പുത്തന്‍ വാഹനത്തെ പരിചയപ്പെടുത്തിയത്. ട്രാക്ടര്‍ ഓടിച്ചു വരുന്ന വീഡിയോ ഇപ്പോള്‍ തന്നെ വൈറല്‍ ആണ്.

മഹീന്ദ്ര സ്വരാജ് ട്രാക്ടര്‍ തിരഞ്ഞെടുത്തതിന് ധോണിക്ക് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് ജെജൂരിക്കര്‍ നന്ദി പറഞ്ഞു റീട്വീറ്റും ചെയ്തിട്ടുണ്ട് ” റാഞ്ചിയിലെ നിങ്ങളുടെ ഫാമിനായി സ്വരാജ് ട്രാക്ടര്‍ തിരഞ്ഞെടുത്തതിന് നന്ദി” -ട്വിറ്ററില്‍ കുറിച്ചു.

Related posts

Leave a Comment