മുംബയ്: ലോക്ക്‌ഡൗണില്‍ സീരിയില്‍ ഷൂട്ടിംഗ് നിലച്ചതിനെ തുടര്‍ന്ന് വരുമാനം നിലച്ചതില്‍ മനംനൊന്ത് സീരിയില്‍ നടന്‍ ആത്മഹത്യ ചെയ്‌തു. മന്‍മീത് ഗരേവാളാണ് (32) നവിമുംബൈ ഖാര്‍ഘറിലെ വീട്ടില്‍ ജീവനൊടുക്കിയത്. സാമ്ബത്തിക പ്രതിസന്ധികളാണ് ആത്മഹത്യയ്‌ക്ക് പിന്നിലെന്നാണ് സൂചന.
ആത്മഹത്യാശ്രമം കണ്ട് ഭാര്യ ബഹളം വച്ചെങ്കിലും അയല്‍ക്കാര്‍ ആരുംതന്നെ സഹായത്തിനെത്തിയില്ല എന്നാണ് ആരോപണം. കൊവിഡ് സംശയത്തെ തുടര്‍ന്നാണ് ആരും സഹായത്തിനെത്താത്തത് എന്ന വാദവും ഉയരുന്നുണ്ട്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഷൂട്ടിംഗ് നിലച്ചതോടെ നടന്‍ വീട്ടുവാടക പോലും നല്‍കാനാവാത്ത സ്ഥിതിയിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.