ലോക്ക്ഡൗൺ ദിനങ്ങൾ എല്ലാവർക്കും ഒരുപോലെ അല്ല എന്നുള്ള സന്ദേശമാണ് ഈ ഹ്രസ്വചിത്രം നൽകുന്നത്.

പ്രേക്ഷകരുടെ മനംകവർന്ന് ലോക്ക് ഡൗൺ ഡേയ്സ്. കെവിൻ ഡ്രീംസ് ബാനറിൽ രാജേഷ് തലച്ചിറ നിർമ്മിച്ച് ശ്രീരാജ് സംവിധാനം ചെയ്ത ഹസ്വ ചിത്രമാണ് ലോക്ക് ഡൗൺ ഡേയ്സ്. മുനീർ ആണ് ഇതിൻറെ ഛായാഗ്രഹണം നിർവ്വഹിച്ചത്. രണ്ട് ചെറുപ്പക്കാർ ചേർന്ന് മദ്യപിക്കാൻ പണം ഷെയർ ഇടുന്നു ഇത് ഗൂഗിൾ പേ വഴി അയക്കുമ്പോൾ മറ്റൊരാൾക്ക് ഈ പൈസ കിട്ടുന്നു. ഇങ്ങനെയാണ് കഥ പോകുന്നത് . സിനിമയിലൂടെയും അളിയൻസ്, മറിമായം തുടങ്ങിയ പരമ്പരയിലൂടെ യും ശ്രദ്ധേയ മഞ്ജു സുനിച്ചൻ ആണ് ഇതിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ലോക്ക് ഡൗൺ എന്നത് ചിലർക്ക് ആഘോഷം ആകുമ്പോൾ മറ്റു ചിലർക്ക് തീരാ നൊമ്പരത്തിന്റെ കഥയാണ് പറയാനുള്ളത്. മഞ്ജുവിനൊപ്പം, രാഹുൽ, അഭിഷേക്, അൻസാർ ബാബു , എബി ജോർജ് തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. നിലവിലെ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ഈ ഷോർട്ട് ഫിലിം ചിത്രീകരിച്ചത്. ബ്ലാക്കിസ് എന്ന യൂട്യൂബ് ചാനൽ വഴിയാണ് ഇത് റിലീസ് ചെയ്തത്.


 

 

 

Related posts

Leave a Comment