ലോക്ക്ഡൗണ്‍; രജപുത്ര ഔട്ട്‌ഡോര്‍ യൂണിറ്റിലെ എല്ലാ തൊഴിലാളികള്‍ക്കും 5000 രൂപ നല്‍കി രഞ്ജിത്ത്‌

ലോക്ക്ഡൗണ്‍ കാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി സിനിമ മേഖലയിലെ നിരവധിപേര്‍ സഹായഹസ്തവുമായി എത്തിയിരുന്നു. ഇപ്പോഴിതാ സഹപ്രവര്‍ത്തകര്‍ക്ക് സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാവ് എം. രഞ്ജിത്ത്.

തന്റെ ഉടമസ്ഥതയിലുള്ള രജപുത്ര ഔട്ട്‌ഡോര്‍ യൂണിറ്റിലെ എല്ലാ തൊഴിലാളികള്‍ക്കാണ് 5000 രൂപ വീതം അവരവരുടെ അക്കൗണ്ടുകളിലേയ്ക്ക് രഞ്ജിത്ത് അയച്ചു കൊടുത്തത്. രജപുത്രയിലെ ജീവനക്കാരനായ രാജീവ് എം. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

‘രജപുത്ര ഔട്ട് ഡോര്‍ യൂണിറ്റ് എം. രഞ്ജിത് സാര്‍ രജപുത്രയിലെ എല്ലാ തൊഴിലാളികള്‍ക്കും ഈ കൊറോണ കാലത്ത് 5000 രൂപ വീതം ഞങ്ങളുടെ അക്കൗണ്ടിലേക്ക് അയച്ചു തന്ന് സഹായിച്ച സാറിനും കുടുംബത്തിനും എല്ലാ വിധ ദൈവാനുഗ്രഹവുമുണ്ടാകാന്‍ ഞങ്ങള്‍ എല്ലാപേരും ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.’രാജീവ് കുറിച്ചു.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഇടുക്കി ഗോള്‍ഡ്, കൂടെ, 2 കണ്ട്രീസ് തുടങ്ങിയ സിനിമകള്‍ രജപുത്ര ഫിലിംസിന്റെ ബാനറില്‍ രഞ്ജിത്താണ് നിര്‍മിച്ചത്.

 

Related posts

Leave a Comment