രമേഷ് പിഷാരടിയും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും പ്രേക്ഷകര്‍ക്കേറെ ഇഷ്ടമുള്ള തമാശജോഡിയാണ്. ഇപ്പോള്‍ മീന്‍ കച്ചവടത്തിലും ധര്‍മ്മജന്റെയൊപ്പം ഉണ്ടെന്ന് പറയുകയാണ് പിഷാരടി .പിഷാരടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രം ഇപ്പോള്‍ വൈറലാണ്. ധര്‍മ്മജന്റെ ഉടമസ്ഥതയിലുള്ള ധര്‍മ്മൂസ് ഫിഷ് ഹബ്ബില്‍ കച്ചവടം ചെയ്യാന്‍ നില്‍ക്കുന്ന ചിത്രമാണ് പിഷാരടി പോസ്റ്റ് ചെയ്തത്. കടക്കാരന്‍’ എന്ന അടിക്കുറിപ്പിലാണ് ചിത്രം. സൈഡ് ബിസിനസ് എന്ന ഹാഷ്ടാഗും താരം ചേര്‍ത്തിട്ടുണ്ട്. അതിനാല്‍ താരത്തെ ട്രോളി നിരവധി കമന്റുകളാണ് വരുന്നത്. കടം വാങ്ങിയിട്ട് തിരിച്ചുകൊടുക്കാത്തതിനാല്‍ ധര്‍മജന്‍ പിടിച്ച് കടയില്‍ ജോലിക്ക് നിര്‍ത്തിയല്ലേ എന്നാണ് ആരാധകരുടെ ചോദ്യം.
ഇത് തുടരേണ്ടി വരുമോ എന്നാണ് മറ്റൊരാളുടെ ചോദ്യം. ‘ചേട്ടന്‍ വെജിറ്റേറിയന്‍ അല്ലേ? ‘ എന്ന ചോദ്യവുമായും ഒരാള്‍ എത്തി. ‘2018 ജൂണ്‍ 15 വരെ വെജിറ്റേറിയന്‍ ആയിരുന്നു.’ എന്നായിരുന്നു ഇതിന് താരം നല്‍കിയ മറുപടി.. പിഷാരടി ധര്‍മജന്റെ അന്നം മുട്ടിക്കുമോ എന്ന് തുടക്കി രസകരമായ നിരവധി കമന്റുകളാണ് ചിത്രത്തിനു താഴെ.
ധര്‍മ്മജനും 11 ഉറ്റസുഹൃത്തുക്കളും ചേര്‍ന്ന് 2018 ജൂലായ് അഞ്ചിനാണ് ധര്‍മ്മൂസ് ഫിഷ് ഹബ് തുടങ്ങുന്നത്. കുഞ്ചാക്കോ ബോബനാണ് കട ഉദ്ഘാടനം ചെയ്‌തത്.