ബൊഗോട്ട: കൊളംബിയയിലെ ആമസോൺ വനമേഖലയിൽ വിമാനം തകർന്ന് കാണാതായ നാല് കുട്ടികളെ 40 ദിവസത്തിന് ശേഷം ജീവനോടെ കണ്ടെത്തി.
വിമാനം തകർന്ന് കാണാതായ നാല് കുട്ടികളെയും വെള്ളിയാഴ്ച ജീവനോടെ കണ്ടെത്തിയതായി പ്രസിഡന്റ് ഗുസ്താവോ പെട്രോ അറിയിച്ചു. 11 മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെയുള്ളവരെയാണ് രക്ഷിച്ചത്.
ആഴ്ചകളോളം നീണ്ട തിരച്ചിലിനൊടുവിൽ കുട്ടികളെ കണ്ടെത്തിയത് രാജ്യത്തിനാകെ സന്തോഷകരമായ കാര്യമാണെന്ന് പ്രസിഡൻ്റ് പറഞ്ഞു.
അതിജീവനത്തിൻ്റെ ഈ ഉദ്ദാഹരണം ചരിത്രത്തിൻ്റെ ഭാഗമായി നിലനിൽക്കും. ഈ കുട്ടികൾ ഇന്ന് കൊളംബിയയുടെ കുട്ടികളുമാണ്.
വൈദ്യസഹായമടക്കമുള്ളവ ഉറപ്പാക്കുമെന്ന് പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു.