ലോകത്ത് പ്രായമായവര്‍ വര്‍ധിക്കുകയും കുട്ടികളുടെ എണ്ണം കുറയുകയും ചെയ്യുന്നു. 65 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം 30 വര്‍ഷംകൊണ്ട് ഇരട്ടിയാകും. നിലവില്‍ 70.30 കോടിയാണ് വാര്‍ധക്യ ജനസംഖ്യ. ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക് പ്രകാരം രണ്ടായിരത്തി അമ്ബതോടെ ഇത് 150 കോടിയാകും. 1990ല്‍ ലോകജനസഖ്യയില്‍ ആറു ശതമാനം പേരാണ് 65 വയസ്സ് പിന്നിട്ടത്. 2019ല്‍ അത് ഒമ്ബത് ശതമാനമായി. 2050ല്‍ 16 ശതമാനമാകും. മൂന്നു പതിറ്റാണ്ട് തികയുമ്ബോള്‍ ലോകത്ത് ആറ് പേരില്‍ ഒരാള്‍ വാര്‍ധക്യത്തിലാകും.
പ്രായമായവരില്‍ കൂടുതലും ഏഷ്യയിലായിരിക്കും. നിലവില്‍ 26 കോടി പേരുള്ളത് 57 കോടിയാകും. ഏഷ്യന്‍ മേഖലയിലെ മൂന്നില്‍ ഒരാള്‍ 65 വയസ്സ് പിന്നിടും. ജപ്പാനില്‍ 28 ശതമാനം പേരും വാര്‍ധക്യത്തിലാകും. ഇറ്റലിയില്‍ 23ഉം. ഏറ്റവും വലിയ വര്‍ധനയുണ്ടാകുക ഉത്തര ആഫ്രിക്കന്‍ മേഖലയിലാണ്. 226 ശതമാനം വര്‍ധന.
അതേസമയം, ലോകത്ത് ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2015–-2020ലെ കണക്ക് പ്രകാരം 65 വയസ്സ് പിന്നിട്ടവര്‍ ശരാശരി 17 വര്‍ഷംകൂടി ജീവിക്കുന്നു. ഇത് രണ്ടായിരത്തി അമ്ബതോടെ 19 വര്‍ഷമായി ഉയരും. ഇന്ത്യന്‍ ജനസഖ്യയുടെ 10.1 ശതമാനം(13.8 കോടി) പേര് വൃദ്ധരാണ്. ഇത് 2030ല്‍ 13.1 ശതമാനമാക്കുമെന്നാണ് (19.4 കോടി) ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയിലെ പ്രായമായവരില്‍ 16.5 ശതമാനം കേരളത്തില്. തമിഴ്നാടും(13.6) ഹിമാചലുമാണ്(13.1) രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍. ഏറ്റവും പിന്നില്‍ ബിഹാറും(7.7) യുപിയും(8.1).