ലൈഫ് മിഷന്‍ ഭവന പദ്ധതി; സ്വപ്‌നയ്ക്ക് ഒരു കോടി രൂപ കമ്മിഷന്‍ നല്‍കിയെന്നു യൂണിടാക് ഉടമ

കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ നിര്‍മാണ കരാര്‍ ലഭിക്കുന്നതിനു വേണ്ടി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നയ്ക്ക് ഒരു കോടി രൂപ കമ്മിഷന്‍ നല്‍കിയെന്നു യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍. ഇയാളുടെ മൊഴി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) രേഖപ്പെടുത്തി.

സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായര്‍ വഴിയാണു സ്വപ്നയെ പരിചയപ്പെട്ടതെന്നും കരാര്‍ ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു.

സ്വപ്നയുടെ പേരിലുള്ള ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെടുത്ത ഒരു കോടിയോളം ലൈഫ് മിഷന്‍ കരാറില്‍ നിന്നുള്ള കമ്മിഷന്‍ തുകയാണെന്നാണു സ്വപ്ന മൊഴി നല്‍കിയിരുന്നത്. കസ്റ്റംസും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും ലോക്കറില്‍ കണ്ടെത്തിയ രൂപയുടെ ഉറവിടം അന്വേഷിക്കുന്നുണ്ട്.

കസ്റ്റംസ് കേസില്‍ സ്വപ്നയുടെ ജാമ്യാപേക്ഷയില്‍ സാമ്ബത്തിക കുറ്റവിചാരണ കോടതി ഇന്നലെ വാദം പൂര്‍ത്തിയാക്കി, ഇന്നു വിധി പറയും.

Related posts

Leave a Comment