ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ എം ശിവശങ്കര്‍ അഞ്ചാം പ്രതിയെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നാം പ്രതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കറിനെ വിജിലന്‍സ് അഞ്ചാം പ്രതിയാക്കിയെങ്കില്‍ പിന്നെ എന്തിനാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നത് രമേശ് ചെന്നിത്തല ചോദിച്ചു.
കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ അഴിമതിയാണ് ലൈഫ് മിഷന്‍ പദ്ധതിയിലൂടെ പുറത്ത് വന്നത്. യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രിയാണ്. അഴിമതി കേസുകള്‍ ഓരോന്നായി പുറത്തുവരികയാണ്. ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ച് ഒഴിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ലൈഫ് മിഷന്‍ കേസില്‍ ശിവശങ്കറിനെ വിജിലന്‍സ് പ്രതി ചേര്‍ത്തിരുന്നു. സ്വപ്‌നാ സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവര്‍ക്കൊപ്പമാണ് ശിവശങ്കറിനെ വിജിലന്‍സ് പ്രതിചേര്‍ത്തത്. കേസിലെ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍. പ്രതികളുടെ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കമ്മീഷനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഫോണ്‍ വാങ്ങുന്നത് കോഴയായി കണക്കാക്കാമെന്നാണ് വിജിലന്‍സിന്റെ നിലപാട്. ഇതനുസരിച്ചാണ് ശിവശങ്കറിനെ വിജിലന്‍സ് പ്രതിചേര്‍ത്തത്.