തിരുവനന്തപുരം: മന്ത്രി എംവി ഗോവിന്ദന്റെ ഫേസ്ബുക്ക് പേജിന് ലൈക്ക് തേടി കുടുംബശ്രീയുടെ സര്‍ക്കുലര്‍. മന്ത്രിയുടെ അക്കൗണ്ടിന് വേണ്ടത്ര ലൈക്കില്ലെന്നും ഫേസ്ബുക്ക് പേജിനെ പ്രാപ്തമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് കുടുംബശ്രീ ഡയറക്ടര്‍ ജില്ലാ മിഷന്‍ കോഡിനേറ്റര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നത്.
‘തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ വേണ്ടത്ര ലൈക്ക് കിട്ടുന്നതിനും, സംസ്ഥാന സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടി ബഹു. മന്ത്രിയുടെ ഫേസ്ബുക്ക് പേജിനെ പ്രാപ്തമാക്കാനുള്ള നടപടി കൈക്കൊള്ളണമെന്ന് താത്പര്യപ്പെടുന്നു.’ – എന്നാണ് സര്‍ക്കുലറില്‍ ഉള്ളത്. സെപ്തംബര്‍ 16നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുള്ളത്.
69,000 പേര്‍ മാത്രമാണ് എംവി ഗോവിന്ദന്റെ വ്യക്തിഗത പേജ് ഫോളോ ചെയ്യുന്നത്. അറുപത്തിനാലായിരത്തോളം ലൈക്കുമുണ്ട്.