ലൈംഗീക അതിക്രമ കേസ്: യൂട്യൂബ് വ്‌ളോഗര്‍ ഷാക്കീര്‍ സുബാന്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി

ലൈംഗീക അതിക്രമ കേസില്‍ വ്‌ളോഗര്‍ ഷാക്കീര്‍ സുബാന്‍ സെന്‍്ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി. നേരത്തെ കോടതി ഷാക്കീറിന് ജാമ്യം നല്‍കിയിരുന്നു.

തുടര്‍ന്ന് ഇയാള്‍ കൊച്ചിലെത്തി. കേസിനെ നിയമപരമായി നേരിടുമെന്നും താന്‍ നിരപരാധിയാണെന്നും ഷാക്കീര്‍ പ്രതികരിച്ചു.

നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. ജീവിതം കോടതിയുടെ കനിവിലാണ്. സ്റ്റേഷനിലേക്കാണ് പോകുന്നത്. പാസ്പോര്‍ട്ട് കൈമാറും. പൊലീസിന്റേയും കോടതിയുടേയും നിര്‍ദേശപ്രകാരം മറ്റ് കാര്യങ്ങള്‍ ചെയ്യുമെന്നും ഷാക്കിര്‍ സുബാന്‍ പറഞ്ഞു.

കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ അഭിമുഖത്തിനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ യൂട്യൂബര്‍ തന്നെ പീഡിപ്പിച്ചുവെന്ന സൗദി യുവതിയുടെ പരാതിയിലാണ് ഷാക്കീറിനെതിരെ കേസെടുത്തത്.

എറണാകുളം സെന്‍ട്രല്‍ പോലീസില്‍ യുവതി പരാതി നല്‍കുകയും, മജിസ്‌ട്രേറ്റിന് മുന്‍പില്‍ രഹസ്യ മൊഴി നല്‍കുകയും ചെയ്തിരുന്നു.

കഴിഞ്ഞ മാസം 18 നാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് ജാമ്യമില്ലാ വകുപ്പികള്‍ ചുമത്തി കേസെടുത്തത്.

കേസില്‍ ഹൈക്കോടതി ഷാക്കിര്‍ സുബാന് ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം പാസ്‌പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കണം. സംസ്ഥാനം വിട്ട് പോകരുത്.

അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

Related posts

Leave a Comment