ലൈംഗിക പീഡനക്കേസ്: വിചാരണ നിറുത്തിവയ്ക്കണമെന്ന ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിന്റെ ആവശ്യം കോടതി തളളി

കോട്ടയം : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസില്‍ വിചാരണ നിറുത്തിവയ്ക്കണമെന്ന പ്രതി ഭാഗത്തിന്റെ ആവശ്യം ഹൈക്കോടതി തളളി. കൊവിഡ് വ്യാപനം കണക്കിലെടുത്ത് കേസിന്റെ വിചാരണ രണ്ടുമാസത്തേക്ക് നിറുത്തുവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫ്രാങ്കോ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജി തള്ളിയ കോടതി തിങ്കളാഴ്ച മുതല്‍ കേസിന്റെ വിചാരണ തുടരാം എന്നും വ്യക്തമാക്കി

വിചാരണ നിറുത്തിവയ്ക്കണമെന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആവശ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. വിചാരണ നിറുത്തി വയ്ക്കുന്നത് സാക്ഷികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. ഇത് കോടതി അംഗീകരിച്ചു.

2018 ജൂണിലാണ് ബിഷപ് ഫ്രാങ്കോയ്ക്കെതിരെ കന്യാസ്ത്രീ പീഡന പരാതി നല്‍കിയത്. 2014 മെയ് മാസം മുതല്‍ രണ്ട് വര്‍ഷത്തോളം ഒരോ മാസം ഇടവിട്ട് ബിഷപ് കുറുവിലങ്ങാട്ടെ മഠത്തില്‍ എത്തി. ഇതിനിടെ 13 തവണ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീ ക്രൈം ബ്രാഞ്ചിനു നല്‍കിയ മൊഴി. നാലു മാസം നീണ്ട അന്വേഷണത്തിനു ശേഷം ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 25 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ജാമ്യത്തിലിറങ്ങി.

Related posts

Leave a Comment