ലൈംഗികതയെ ആരാധിക്കുന്ന പ്രത്യേക സംഘമുണ്ടാക്കി സ്ത്രീകളെ ചൂഷണം ചെയ്തു; സ്വയം പ്രഖ്യാപിത ഗുരുവിന് 120 വര്‍ഷം തടവ് ശിക്ഷ

ലൈംഗികതയെ ആരാധിക്കുന്ന പ്രത്യേക സംഘമുണ്ടാക്കി സ്ത്രീകളെ ലൈംഗിക അടിമകളാക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത സ്വയം പ്രഖ്യാപിത ഗുരുവിന് തടവുശിക്ഷ. അമേരിക്കയിലാണ് സംഭവം. കെയ്ത് റാനിയേല്‍ (60) എന്നയാള്‍ക്കാണ് ന്യൂയോര്‍ക്ക് ജഡ്ജി 120 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. നെക്‌സിയം എന്ന പേരില്‍ സെല്‍ഫ് ഹെല്‍പ് ഗ്രൂപ്പ് തുടങ്ങി അതിന്റെ മറവിലാണ് ലൈംഗിക, സാമ്ബത്തിക ചൂഷണവും നടത്തിയത്.

അയ്യായിരം ഡോളര്‍ ഈടാക്കി അഞ്ച് ദിവസത്തെ സെല്‍ഫ് ഹെല്‍പ് കോഴ്‌സാണ് കെയ്ത് നടത്തിയിരുന്നത്. നിരവധി പേര്‍ ഈ കോഴ്‌സില്‍ പങ്കെടുത്തു. ഇവിടെ എത്തിയ സ്ത്രീകളില്‍ മിക്കവരേയും കെയ്ത് ലൈംഗികമായി ചൂഷണം ചെയ്യുകയും പണം തട്ടുകയും ചെയ്തു. പിരമിഡ് ആകൃതിയിലുള്ള അധികാര ഘടനയാണ് ഇയാള്‍ നടത്തിയിരുന്നത്.
2019 ല്‍ കെയ്തിനെതിരെ ഏഴോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ലൈംഗിക ചൂഷണം, തട്ടിക്കൊണ്ടുപോകന്‍, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. കെയ്തിനെതിരെ 90 ഓളം പേരാണ് ജഡ്ജി നിക്കോളാണ് ഗരോഫിസിന് കത്തയച്ചത്. പതിമൂന്നോളം സ്ത്രീകള്‍ കോടതിയില്‍ ഹാജരായി ഇയാള്‍ക്കെതിരെ മൊഴി നല്‍കുകയും ചെയ്തിരുന്നു.

Related posts

Leave a Comment