ലീഗിനാകെ അപചയം; അടിമുടി അഴിച്ചുപണി വേണമെന്ന്‌ കെഎംസിസി

കോഴിക്കോട് > മുസ്ലിംലീഗ് നേരിടുന്നത് പരാജയം മാത്രമല്ല അടിമുടി അപചയമാണെന്ന് കെഎംസിസി നേതൃത്വം. പാര്‍ടി നേതൃത്വം മുതല്‍ താഴേത്തട്ടുവരെ അഴിച്ചുപണിയണം. കമ്ബനി സിഇഒക്ക് കീഴില്‍ ജോലിചെയ്യുന്ന തൊഴിലാളികളല്ല അനുയായികളെന്ന് ലീഗ് നേതൃത്വം തിരിച്ചറിയണമെന്നും പ്രമുഖ പോഷക സംഘടനയായ കെഎംസിസി ആവശ്യപ്പെടുന്നു.

 

പദേശകസമിതി മുതല്‍ നേതൃതല വീതംവെപ്പാണ് ലീഗില്‍ നടക്കുന്നതെന്നും ആരോപിച്ചു. കെഎംസിസി യുഎഇ ഘടകം പ്രസിഡന്റ് ഡോ. പുത്തുര്‍ റഹ്മാനാണ് ലീഗ് നേതൃത്വത്തിനെതിരേ നിശിതമായ കുറ്റപത്രം നിരത്തിയത്. സാധാരണക്കാരായ പാര്‍ടി പ്രവര്‍ത്തകരുടെ മനസ്സറിഞ്ഞ് നയരൂപീകരണം നടത്തുന്നതില്‍ പാര്‍ടി പരാജയപ്പെട്ടതായി റഹ്മാന്‍ സമസ്ത മുഖപത്രം ‘സുപ്രഭാത’ത്തിലെഴുതിയ‘താഴേത്തട്ടിലിറങ്ങാന്‍ സുവര്‍ണാവസരം’ എന്ന ലേഖനത്തില്‍ പറയുന്നു. മുഖം മിനുക്കലുകൊണ്ട് കാര്യമില്ല. സാധാരണ ലീഗുകാര്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തതും ബന്ധമില്ലാത്തതുമായ തലത്തിലാണിന്ന് പാര്‍ടി. സംസ്ഥാന, -ജില്ലാ, മണ്ഡലം കമ്മിറ്റികളെല്ലാം മാറേണ്ടതുണ്ട്. കമ്മിറ്റികളില്‍ ജനങ്ങളുമായി ഇടപഴകുന്ന നേതാക്കള്‍ ഭാരവാഹികളാവണം. സമ്ബന്നരെയും പ്രമുഖരെയും മാറ്റി വര്‍ക്കിങ് കമ്മിറ്റിയും കൗണ്‍സിലും സാധാരണ പ്രവര്‍ത്തകര്‍ക്കുള്ള ഇടമാക്കണം. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ അന്തിമ ലിസ്റ്റ് തയാറാക്കുമ്ബോള്‍ സീറ്റുകള്‍ വീതംവച്ചെടുക്കുകയും ബാക്കി പുറത്തുകൊടുക്കുകയും ചെയ്യുന്ന ഉന്നതാധികാര കമ്മിറ്റിയെ പ്രവര്‍ത്തകര്‍ അശ്ലീലമായാണ് കാണുന്നത്. കോണി നോക്കി വോട്ടു ചെയ്യുന്ന നിഷ്കളങ്കരായ ഉമ്മമാരുടെ കാലം അവസാനിക്കുകയാണെന്ന് നേതൃത്വം തിരിച്ചറിയണമെന്നും കെഎംസിസി നേതാവ് ലേഖനത്തില്‍ മുന്നറിയിപ്പുനല്‍കുന്നു.

Related posts

Leave a Comment