ന്യുഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസ് വീണ്ടും മാറ്റിവച്ചു. തുടര്‍ച്ചയായ 38ാം തവണയാണ് സുപ്രീം കോടതി കേസ് മാറ്റുന്നത്.
മേയ് ഒന്നിന് കേസ് വീണ്ടും പരിഗണിക്കും. കേസ് അടിയന്തരമായി കേള്‍ക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടു. രണ്ട് ദിവസമെങ്കിലും വാദം നടക്കണമെന്ന് കോടതിയും ചൂണ്ടിക്കാട്ടി.
കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്ന് പേരെ കുറ്റമുക്തരാക്കിയ നടപടി ചോദ്യം ചെയ്തുള്ള സിബിഐ സമര്‍പ്പിച്ച ഹര്‍ജിയാണ് വാദം കേള്‍ക്കാതെ മാറ്റുന്നത്.
ആറ് വര്‍ഷമായി കേസ് കോടതിയില്‍ അന്തിമ വാദത്തിന് സമയം കാത്തിരിക്കുകയാണ്.