ലാവലിന്‍ കേസില്‍ ക്ലീന്‍ചിറ്റ് കൊടുത്ത ഉദ്യോഗസ്ഥന്‍ പഴ്‌സണല്‍ സ്റ്റാഫില്‍: ഷോണ്‍ ജോര്‍ജ്

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളസംഘമായി മാറിയെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണവും ഷോണ്‍ എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഉന്നയിച്ചു.

എസ്.എന്‍.സി ലാവലിന്‍ കേസില്‍ പിണറായിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫിലുണ്ട്.

ആര്‍.മോഹന്‍ മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫില്‍ കയറിയത് ഉപകാരസ്മരണയാണ്. മുന്‍പ് ഇന്‍കം ടാക്‌സ് അഡീഷണല്‍ ഡയറക്ടറായ ഐആര്‍എസ് ഓഫീസറാണ് മോഹന്‍.

പഴ്‌സണല്‍ സ്റ്റാഫില്‍ നാലാമനാണ്. ഒരു മുന്‍ ചീഫ് സെക്രട്ടറിയുടെ സഹോദരനാണ. 2016 മുതല്‍

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്യുന്ന മോഹന്‍ ഇന്നു രാവിലെയും ഓഫീസിലുണ്ടെന്നും ഷോണ്‍ ചൂണ്ടിക്കാട്ടി.

ലാവലിന്‍ കേസില്‍ ഒത്തുകളി നടക്കുന്നുവെന്ന പ്രചാരണം ശരിയല്ല. ഇത്തരത്തില്‍ ഒരു ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് ഇരിക്കുമ്ബോള്‍ എങ്ങനെ കേസുമായി മുന്നോട്ടുപോകും.

ഇത്രയും ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും പ്രതിപക്ഷം ഇതുവരെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിട്ടില്ല. പ്രതിപക്ഷം ഇതുവരെ അവരുടെ ഭരണഘടനാപരമായ ഉത്തരവാദിത്തം നടത്തുന്നില്ല.

കോടിക്കണക്കിന് രൂപയാണ് ഇവിടെ നിന്ന് കൊള്ളയടിച്ച്‌ വിദേശത്തേക്ക് കടത്തുന്നത്. അതെല്ലാം അന്വേഷണത്തില്‍ പുറത്തുവരും.

സിംഗപ്പൂരില്‍ കമലാ ഇന്റര്‍നാഷണല്‍ എന്നൊരു കമ്ബനി ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് അടച്ചുപൂട്ടി. ‘അന്വേഷിക്കുമ്ബോള്‍ അങ്ങനെയൊരു സ്ഥാപനം ഇല്ലെന്നാണ്’ റിപ്പോര്‍ട്ട്.

എന്നാല്‍ അങ്ങനെയൊരു സ്ഥാപനം ഉണ്ടായിരുന്നില്ലെന്ന് പറയാന്‍ കഴിയുമോ?

എക്‌സാലോജിക് എന്ന സ്ഥാപനം ഇപ്പോള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ എന്തായിരിക്കും സര്‍ക്കാരിന്റെ മറുപടിയെന്നും ഷോണ്‍ ചോദിച്ചു.

Related posts

Leave a Comment