ലാലേട്ടന്റെ സ്വന്തം സുചിത്രയുടെ ജന്മദിനംഇന്ന് ; മോഹന്‍ലാലും പ്രണവും

മലയാളികളുടെ സ്വന്തം ലാലേട്ടന്റെ പ്രിയതമ സുചിത്രയും മലയാളികള്‍ക്ക് ഏറെപ്രിയപ്പെട്ട വ്യക്തിയാണ്. ഇന്ന് ഈ ലോക്ക്ഡൗണില്‍ പ്രിയതമയ്ക്ക് പിറന്നാള്‍ ഒരുക്കുകയാണ് മോഹന്‍ലാലും മകന്‍ പ്രണവും. ചെന്നൈയിലെ വീട്ടിലായിരുന്നു ആഘോഷം. മോഹന്‍ലാലിനൊപ്പം മകന്‍ പ്രണവും വീട്ടിലെ മറ്റ് സഹപ്രവര്‍ത്തകരും സുചിത്രയുടെ പിറന്നാള്‍ കേക്ക് മുറിക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെപേരാണ്‌ കണ്ടത്.

മെയ് 21നായിരുന്നു മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷം. മലയാളസിനിമാലോകവും മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെയാണ് മോഹന്‍ലാലിന്റെ അറുപതാം പിറന്നാള്‍ ഏറ്റെടുത്തത്. ലോക്ഡൗണിനു മുമ്ബെ ചെന്നൈയില്‍ എത്തിയതാണ് മോഹന്‍ലാലും കുടുംബവും. മകള്‍ വിസ്മയ ഒപ്പമില്ല. അമ്മ കൊച്ചിയിലെ വീട്ടിലാണുള്ളത്.

ലോക്ക്ഡൗണില്‍ പാചകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലാലേട്ടന്‍ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുകയാണ് എന്ന സുചിത്ര പറഞ്ഞിരുന്നു. ലോക്ക്ഡൗണ്‍ സിനിമാമേഖലയെയും പ്രതികൂലമായി ബാധിച്ചതിനാല്‍, താരങ്ങളെല്ലാം കുടുംബത്തോടൊപ്പം സന്തോഷകരമാക്കുകയാണ്.

Related posts

Leave a Comment