പട്ന∙ കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹി എയിംസിലേക്കു മാറ്റാന്‍ തീരുമാനം .ഭാര്യ റാബ്രി ദേവിയും മകന് തേജസ്വി യാദവും അദ്ദേഹത്തെ അനുഗമിക്കും. റാഞ്ചിയിലെ റിംസ് ആശുപത്രിയിലാണ് നിലവില്‍ ലാലു പ്രസാദ് .
ശ്വാസകോശത്തിലെ അണുബാധ രൂക്ഷമായതിനെ തുടര്‍ന്നു വ്യാഴാഴ്ചയാണ് അദ്ദേഹത്തെ റിംസില്‍ എത്തിച്ചത്. ലാലുവിനെ ഡല്‍ഹിയിലേക്കു മാറ്റാന്‍ ജയില്‍ അധികൃതര്‍ക്ക് കോടതിയുടെ അനുമതി തേടേണ്ടതുണ്ട്.
അതെ സമയം പിതാവിന് മികച്ച ചികിത്സ നല്‍കുന്നതുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായി സംസാരിക്കുമെന്ന് തേജസ്വി യാദവ് പറഞ്ഞു. ഇപ്പോഴത്തെ സ്ഥിതിയില്‍ മികച്ച ചികിത്സ അനിവാര്യമാണ്. ശനിയാഴ്ച മുഖ്യമന്ത്രിയെ നേരിട്ടു കാണുമെന്നും തേജസ്വി പറഞ്ഞു. ഇപ്പോള്‍ ന്യുമോണിയ സ്ഥിരീകരിച്ചിട്ടുണ്ട്.അദ്ദേഹത്തിന് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നും തേജസ്വി അറിയിച്ചു.