ലഹരി മാഫിയാ ബന്ധം; സുശാന്തിന്റെ മുന്‍ മാനേജര്‍ കസ്റ്റഡിയില്‍

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മുന്‍ ഹൗസ് കീപ്പിംഗ് മാനേജര്‍ സാമുവല്‍ മിറാന്‍ഡ കസ്റ്റഡിയില്‍. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് സാമുവലിനെ കസ്റ്റഡിയില്‍ എടുത്തത്. ലഹരി മരുന്ന് ഇടപാടുകള്‍ സംബന്ധിച്ച വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സാമുവലിന്റെ വീട്ടില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സാമുവലിനെ കസ്റ്റഡിയില്‍ എടുത്തത്.

സുശാന്തിന്റെ ഹൗസ് കീപ്പിംഗ് മാനേജറായി സാമുവലിനെ നിയമിച്ചത് നടിയും മോഡലും സുശാന്തിന്റെ മുന്‍ കാമുകിയുമായ റിയാ ചക്രവര്‍ത്തിയാണ്. സുശാന്തിന്റെ പണം തട്ടിയെടുക്കാനും മയക്കു മരുന്ന് എത്തിച്ച്‌ നല്‍കാനും സാമുവല്‍ റിയയെ സഹായിച്ചിരുന്നുവെന്ന് സുശാന്തിന്റെ വീട്ടുകാര്‍ ആരോപിച്ചിരുന്നു. ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് റിയാ ചക്രവര്‍ത്തിക്കെതിരെ നാര്‍ക്കോട്ടിക് ബ്യൂറോ വിശദമായ അന്വേഷണമാണ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് റിയയുടെ സുഹൃത്തുകൂടിയായ സാമുവല്‍ മിറാന്‍ഡയുടെ വീട്ടില്‍ റെയ്ഡ് നടന്നതും ഇയാളെ കസ്റ്റഡിയില്‍ എടുത്തതും.

Related posts

Leave a Comment