ലഹരിക്കടത്തിലെ സിപിഎം ബന്ധം: സര്‍ക്കാരിനെ കടന്നാക്രമിച്ച്‌ പ്രതിപക്ഷം, ക്ഷുഭിതനായി മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഎം നേതാവിന്‍റെ വാഹനത്തില്‍ നിന്ന് ഒരുകോടി രൂപയുടെ ലഹരി പിടികൂടിയ സംഭവം നിയമസഭ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയം.

ലഹരികടത്ത് കേസില്‍ പാര്‍ട്ടി നേതാവിനെ സംരക്ഷിക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമമെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.

മയക്കുമരുന്ന് ലഹരി സംഘങ്ങളെ സംരക്ഷിക്കാന്‍ ഒരു പാര്‍ട്ടി തയാറായാല്‍ കേരളം ഇല്ലാതായിപ്പോകുമെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി. മാത്യുവിന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെ ഭരണപക്ഷം രംഗത്ത് വന്നതോടെ സഭയില്‍ ബഹളമായി.

ലഹരികടത്ത് കേസില്‍ ഷാനവാസിനെ പ്രതിയാക്കിയെ പറ്റുവെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

മാത്യുവിന്‍റെ പരാമര്‍ശങ്ങളില്‍ മുഖ്യമന്ത്രി ക്ഷുഭിതനായി. സിപിഎമ്മിനെക്കുറിച്ച്‌ എന്ത് അസംബന്ധവും പറയാമെന്ന മാത്യു കുഴല്‍നാടന്‍റെ നിലപാട് അംഗീകരിക്കാനാകില്ലെന്നും എന്തിനും അതിര് വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ നിലപാടാണോ മാത്യു പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

അതേസമയം, മാത്യുവിന്‍റെ പരാമര്‍ശങ്ങള്‍ തികഞ്ഞ ഉത്തരവാദിത്വത്തോടെയുള്ളതാണെന്നും ഈ വിഷയം സഭയില്‍ ഉന്നയിക്കാന്‍ ചുമതലപ്പെടുത്തിയത് താനാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വ്യക്തമാക്കി. മാത്യു കുഴല്‍നാടനെ പ്രശംസിക്കുന്നതായും സതീശന്‍ പറഞ്ഞു.

Related posts

Leave a Comment