കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ലതികാ സുഭാഷ് എന്‍ സി പിയിലേക്ക് . ഉടന്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും ലതികാ സുഭാഷ് പ്രതികരിച്ചു .
നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച ലതികാ സുഭാഷ് എന്‍.സി.പിയിലേക്ക്. എന്‍.സി.പിയുടെ സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോയുമായി കൂടിക്കാഴ്ച നടത്തിയെന്നും ലതികാ സുഭാഷ് പറഞ്ഞു.
‘പി.സി ചാക്കോയുമായി ആശയ വിനിമയം നടത്തിയിരുന്നു. ഞാന്‍ വളരെ ചെറിയ പ്രായം മുതല്‍ കാണുന്ന ഒരു കോണ്‍ഗ്രസ് നേതാവാണ് അദ്ദേഹം. അത്തരം ചര്‍ച്ചകള്‍ ആലോചിച്ച് വരികയാണ്. വൈകാതെ എന്റെ നിലപാട് വ്യക്തമാക്കും. മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് പോകാന്‍ എനിക്ക് കഴിയുകയില്ല. കോണ്‍ഗ്രസിന്റെ പാരമ്ബര്യത്തില്‍ വന്ന വ്യക്തി എന്ന നിലയില്‍ അത്തരം ചില ആലോചനകളുണ്ട്. വളരെ വൈകാതെ കൈരളിയുമായി വിവരങ്ങള്‍ പങ്കുവെക്കും,’ലതികാ സുഭാഷ് പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഷേധിച്ചാണ് ലതികാ സുഭാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്. രാജിക്ക് പിന്നാലെ ലതിക തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും ചെയ്തു.