ലഡാക്കില്‍ നദി കടന്നുള്ള അഭ്യാസത്തിനിടെ അപകടം; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ലഡാക്കില്‍ ടാങ്ക് ഉപയോഗിച്ച്‌ നദി കടന്നുള്ള അഭ്യാസത്തിനിടെയുണ്ടായ അപകടത്തില്‍ അഞ്ച് സൈനികർക്ക് വീരമൃത്യു.

ടി-72 ടാങ്ക് ആണ് അപകടത്തില്‍പെട്ടത്.

വെള്ളിയാഴ്ച രാത്രിയാണ് അപകടം. നദി കടക്കുന്നതിനിടെ മിന്നല്‍ പ്രളയമുണ്ടായതോടെ നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നു.

ഇതോടെ ടാങ്ക് മുങ്ങി ഇതിലുണ്ടായിരുന്ന സൈനികരെ കാണാതാവുകയായിരുന്നു. അഞ്ച് പേരുടെയും മൃതദേഹം കണ്ടെടുത്തതായി കരസേനാ വൃത്തങ്ങള്‍ അറിയിച്ചു.

Related posts

Leave a Comment