‘ലക്ഷ്യമിട്ടത് മംഗളൂരുവിലെ പ്രമുഖ ക്ഷേത്രം’ – മംഗളൂരു സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടന

മംഗളൂരു : മംഗളൂരു സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് റസിസ്റ്റന്‍ കൗണ്‍സില്‍ തീവ്രവാദ സംഘടന.

ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് സംഘടന പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. അറബിയില്‍ ‘മജ്ലിസ് അല്‍മുഖാവമത്ത് അല്‍ഇസ്ലാമിയ’ എന്നും എഴുതിയിട്ടുണ്ട്.

കര്‍ണാടകയിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി അലോക് കുമാറിനെയും ഭീകര സംഘടന ഭീഷണിപ്പെടുത്തി. നിങ്ങളുടെ സന്തോഷത്തിന് ആയുസ്സ് കുറവായിരിക്കുമെന്നും നിങ്ങളുടെ പ്രവൃത്തിയുടെ ഫലം ഉടന്‍ കൊയ്യുമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

സംസ്ഥാനത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, അടിച്ചമര്‍ത്തുന്ന നിയമങ്ങള്‍, മതഭീകരത തുടങ്ങിയ സംഭവങ്ങള്‍ക്കെതിരെയാണ് തങ്ങള്‍ ഈ ആക്രമണം നടത്തിയതെന്ന് സംഘടന പ്രസ്താവനയില്‍ പറഞ്ഞു.

ലക്ഷ്യം മംഗളൂരുവിലെ പ്രമുഖ ക്ഷേത്രമായിരുന്നുവെന്നാണ് ഇവരുടെ പ്രസ്താവനയില്‍ പറയുന്നത്. ‘കാവി ഭീകരതയുടെ കോട്ടയായ’ കദ്രിയിലെ ക്ഷേത്രമാണ് ലക്ഷ്യമിട്ടത്.

എന്നാല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് സ്‌ഫോടനം നടന്നു. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ മുഹമ്മദ് ഷാരിക്കിന്റെ ചിത്രവും ഇതോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്.

Related posts

Leave a Comment