ലക്ഷദ്വീപുമായി ബന്ധപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയത് ഭരണഘടനാ വിരുദ്ധമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. പ്രമേയ അവതരണം ആഭ്യന്തര മന്ത്രാലയത്തെ വെല്ലുവിളിക്കുന്നതാണ്. നരേന്ദ്രമോദി സർക്കാരിന്റെ നേതൃത്വത്തിൽ 5000 കോടി രൂപയുടെ വികസന പദ്ധതികളാണ് ലക്ഷദ്വീപിൽ നടപ്പാക്കുന്നത് എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ലക്ഷദ്വീപിലെ ഭൂമി ചുരുങ്ങുന്നതിനാൽ ആളുകളുടെ എണ്ണം കൂടാതിരിക്കാനാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് ഇനിമുതൽ രണ്ട് കുട്ടികളിൽ കൂടുതൽ പാടില്ലെന്ന നിയമം നടപ്പാക്കിയത്. ലക്ഷദ്വീപിലെ കുടിവെള്ള പ്രശ്‌ന പരിഹരിച്ചതും റോഡുകൾ നിർമിച്ചതും ബിജെപിയാണ്. അവിടുത്തെ പാരിസ്ഥിതിക- സാംസ്‌കാരിക ഘടകങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് ബിജെപി ലക്ഷദ്വീപിനെ ലോകത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുന്നത് എന്നും ബിജെപി ദേശീയ ഉപാധ്യക്ഷൻ പ്രതികരിച്ചു