കൊച്ചി: ലക്ഷദ്വീപില്‍ കോവിഡ് നിയന്ത്രണത്തിെന്റ ഭാഗമായി സമ്ബൂര്‍ണ ലോക്ഡൗണ്‍ തുടരുന്നു. ഏപ്രില്‍ 28നാണ് ഡിസ്ട്രിക്ട് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി ചെയര്മാന് അഷ്കര്‍ അലി ലക്ഷദ്വീപില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഭക്ഷ്യസാധനങ്ങളും മറ്റും വാങ്ങാനും മത്സ്യബന്ധനത്തിനുമെല്ലാം പ്രത്യേകസമയം അനുവദിച്ചിട്ടുണ്ട്. രോഗം ഏറക്കുെറ നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അധികൃതരുമായി ചര്‍ച്ച ചെയ്ത് അടുത്ത ദിവസങ്ങളില്‍തന്നെ ഇളവ് നല്‍കിയേക്കും.
ദ്വീപില്‍ 1868 കോവിഡ് കേസാണ് നിലവിലുള്ളത്. ആന്ത്രോത്ത് ദ്വീപിലാണ് കൂടുതല്‍. ലക്ഷദ്വീപിലാകെ ആകെ 3080 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ആറുപേര്‍ മരിച്ചു. ലോകത്തുടനീളം കോവിഡ് പടരുന്ന വേളയിലും ലക്ഷദ്വീപില്‍ ഒരാള്‍ക്കുപോലും രോഗം റിപ്പോര്‍ട്ട് ചെയ്യാതെ ഏറെക്കാലം ശക്തമായ പ്രതിരോധം കാഴ്ചവെച്ചിരുന്നു. ഇന്ത്യയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത് ഒരുവര്‍ഷത്തോളമായി കഴിഞ്ഞ ജനുവരിയിലാണ് ദ്വീപിലാദ്യമായി ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
വാക്സിനേഷെന്റ കാര്യത്തിലും ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍നിന്നെല്ലാം വേറിട്ടുനില്‍ക്കുകയാണ് ലക്ഷദ്വീപ്. എഴുപതിനായിരത്തോളം മാത്രം ജനസംഖ്യയുള്ള ദ്വീപസമൂഹത്തില്‍ വാക്സിന് നല്‍കിയത് 24,143 പേര്‍ക്ക്. ഇതില്‍ 19,607 പേര് ഒന്നാം ഡോസ് മാത്രം എടുത്തവരാണ്. 4536 പേര്‍ക്ക് രണ്ടാം ഡോസും ഇതിനകം നല്കി. ഇന്ത്യയിലെ മറ്റിടങ്ങളിലെപോലെ വാക്സിന് ക്ഷാമം ലക്ഷദ്വീപില്‍ അനുഭവപ്പെടുന്നില്ലെന്നും ആവശ്യത്തിനുണ്ടെന്നും ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാന്‍ ഏര്‍പ്പെടുത്തിയ പ്രവേശനവിലക്ക് നീട്ടി