കവരത്തി: ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഗണ്യമായ ഇടിവ് അനുഭവപ്പെടുന്നതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. വേഗത കുറഞ്ഞത് പല തരത്തിലുള്ള പ്രതിസന്ധിക്ക് കാരണമായി. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ കൊണ്ടുവന്ന നിയമങ്ങളുടെ കരടില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനാവുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
ഓണ്‍ലൈന്‍ വഴി ചേയ്യേണ്ട എല്ലാ കാര്യങ്ങളിലും ഇത് പ്രശ്‌നം സൃഷ്ടിച്ചിട്ടുണ്ട്. ഓണ്‍ലൈനില്‍ ടിക്കറ്റുകള്‍ ബുക്കുചെയ്യാന്‍ കഴിയാത്തത് യാത്ര ബുദ്ധിമുട്ടാക്കി.
ജൂണ്‍ 7ന് സ്‌കൂളുകള്‍ ഓണ്‍ലൈനായി ക്ലാസുകള്‍ തുടങ്ങാനിരിക്കുകയാണ്. ഇന്റര്‍നെറ്റ് സ്പീഡ് കുറയുന്നത് ക്ലാസുകളെ ബാധിക്കും.
അധ്യാപകരോട് ജോലിക്ക് ഹാജരാവാന്‍ ലക്ഷദ്വീപ് അഡിമിനിസ്‌ട്രേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ടിക്കറ്റില്ലാതെ മറ്റ് ദ്വീപുകളില്‍ നിന്ന് വിദ്യാഭ്യാസ വകുപ്പ് ആസ്ഥാനത്തേക്കെത്താന്‍ കഴിയാത്ത സ്ഥിതിയാണ്.