റോഡിലേക്ക് ഫുട്ബോള്‍ ഉരുണ്ടു വന്ന് നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് വീണു; ശരീരത്തിലൂടെ ലോറി കയറിയിറങ്ങി

മലപ്പുറം: നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് മറിഞ്ഞുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി യുവതി മരിച്ചു.

തൃക്കലങ്ങോട് 32-ല്‍ തട്ടാന്‍ കുന്ന് സ്വദേശി ഫാത്തിമ സുഹ്‌റ (38) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.30 ടെ ഒതായി വെള്ളച്ചാലില്‍ വെച്ചാണ് അപകടം. വിവാഹ വീട്ടില്‍ നിന്നും കാരക്കുന്നുള്ള ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒതായി കിഴക്കേത്തല വെള്ളച്ചാലില്‍ വെച്ചാണ് ഫാത്തിമ അപകടത്തില്‍പ്പെട്ടത്.

റോഡരികില്‍കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ ഫുട്‌ബോള്‍ റോഡിലേക്ക് വന്ന് വീഴുകയും ഇത് ബൈക്കില്‍ തട്ടുകയായിരുന്നു. പന്തില്‍ തട്ടിയതോടെ ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.

ഇതോടെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്തിരുന്ന ഫാത്തിമ റോഡിലേക്കും ബൈക്കിലുണ്ടായിരുന്ന മറ്റുള്ളവര്‍ റോഡരികിലേക്കും തെറിച്ച്‌ വീണു.

റോഡിലേക്ക് വീണ് ഫാത്തിമയുടെ ശരീരത്തിലൂടെ പിന്നാലെയെത്തിയ ലോറി കയറിയിറങ്ങുകയായിരുന്നു. ഫാത്തിമ തത്ക്ഷണം മരിച്ചു.കൂടെ സഞ്ചരിച്ചിരുന്ന സഹോദരനും കുട്ടികള്‍ക്കും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

പരിക്കേറ്റ ഫാത്തിമയെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്‌തെങ്കിലും മരിച്ചു.

Related posts

Leave a Comment