കായംകുളം: കണ്ടെയ്ന്മെന്റ് സോണില്‍നിന്ന് പുറത്തുകടക്കാന്‍ റെയില്‍വേ ട്രാക്കിലൂടെ സാഹസിക ബൈക്ക് യാത്ര നടത്തിയ യുവാക്കള്‍ക്കെതിരെ കേസ്. സംഭവം അറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയതോടെ ബൈക്ക് ഉപേക്ഷിച്ച് മുങ്ങിയ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. വവ്വാക്കാവില്നിന്ന് കരുനാഗപ്പള്ളിയിലേക്കായിരുന്നു യാത്ര.
സംഭവം അറിഞ്ഞ് കായംകുളത്തുനിന്നുള്ള സുരക്ഷ ഉദ്യോഗസ്ഥര്‍ ഇവിെട കുതിച്ചെത്തുകയായിരുന്നു. പൊലീസിനെ കണ്ടതോടെ സംഘം കെ.എല്‍ 23 ഇ. 4877 നമ്ബര്‍ പള്‍സര്‍ ബൈക്ക് ഉപേക്ഷിച്ച് തിരിെക ഒാടുകയായിരുന്നു. ചവറ സ്വദേശി ദീപുവിെന്റ ഉടമസ്ഥതയിലുള്ള ബൈക്കാണെന്ന് കണ്ടെത്തി. ബൈക്ക് യാത്രികര്‍ക്കായി അന്വേഷണം ഉൗര്‍ജിതമാക്കി.