റെയില്‍വേ ഗേറ്റ് കടക്കവെ ഓട്ടോയെ പാളത്തില്‍ കുടുക്കി ഗേറ്റ് അടച്ച ഗേറ്റ് കീപ്പര്‍ക്ക് സസ്പെന്‍ഷന്‍.

വര്‍ക്കല പുന്നമൂട് റെയില്‍വേ ഗേറ്റ് കീപ്പര്‍ ഊന്നിന്‍മൂട് സ്വദേശി സതീഷ്​കുമാറിനെയാണ് റെയില്‍വേ സസ്പെന്‍ഡ് ചെയ്തത്.

സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്താനും റെയില്‍വേ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ഓട്ടോ ഡ്രൈവര്‍ ആശിഷ് വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ അധികൃതര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ബുധനാഴ്ച പുലര്‍ച്ചയാണ് സംഭവം. തിരുവനന്തപുരത്തുനിന്ന്​ എത്തിയ ഏറനാട് എക്സ്​പ്രസ്​ കടന്നുപോയിട്ടും ഗേറ്റ് തുറക്കാതിരുന്നത് ചോദിച്ചതാണ് ഗേറ്റ് കീപ്പറെ പ്രകോപിപ്പിച്ചത്. ഏറനാട് എക്സ്​പ്രസ് ട്രെയിനില്‍ സഞ്ചരിച്ച മൂന്നംഗ കുടുംബം വര്‍ക്കലയില്‍ ​െവച്ച്‌ കമ്ബാര്‍ട്ട്മെന്‍റ്​ മാറിക്കയറുന്നതിനിടെ ട്രെയിന്‍ നീങ്ങി.

മലയിന്‍കീഴ് വിളവൂര്‍ക്കല്‍ പെരുകാവ് പൊറ്റയില്‍ ക്ഷേത്രത്തിന് സമീപം വിളയില്‍ മരിയന്‍ ഹൗസില്‍ സാജന്‍, ഭാര്യ ആദിത്യ, സാജന്‍റെ മാതാവ് സൂസി എന്നിവരാണ് ആലപ്പുഴ യാത്രക്കിടെ വര്‍ക്കലയില്‍ കമ്ബാര്‍ട്ട്മെന്‍റ്​ മാറിക്കയറാന്‍ ശ്രമിച്ചത്. ആദിത്യ കയറിയശേഷം സാജന്‍ മാതാവിനെ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ പുറപ്പെട്ടു. ഇരുവരും വര്‍ക്കല സ്റ്റേഷനില്‍ കുടുങ്ങി. ആദിത്യയുമായി ഫോണില്‍ സംസാരിച്ച ശേഷം സാജനും മാതാവും ഓട്ടോയില്‍ കൊല്ലത്തേക്ക് തിരിച്ചു. പുന്നമൂട് എത്തി ഗേറ്റ് തുറന്നുകിട്ടാനായി കാത്തുകിടന്നു.

ട്രെയിന്‍ പോയി ഏറെ നേരം കഴിഞ്ഞിട്ടും ഗേറ്റ് തുറക്കാഞ്ഞതില്‍ ആശിഷ് ഹോണ്‍ മുഴക്കി. ഇതിന് ശേഷമാണ് ഗേറ്റ്​ ഉയര്‍ത്തിയത്. ഓട്ടോ പാളത്തില്‍ പ്രവേശിച്ചപ്പോള്‍ ‘ഉറങ്ങിപ്പോയതാണോ’എന്ന് ഓട്ടോ ഡ്രൈവര്‍ ഗേറ്റ് കീപ്പറോട് ചോദിച്ചതില്‍ പ്ര​േകാപിതനായാണ് ഉയര്‍ന്ന ഗേറ്റ് താഴ്ത്തിയത്. ഇതോടെ ഓട്ടോയും യാത്രക്കാരും പത്തു മിനിറ്റിലധികം അടഞ്ഞ ഗേറ്റിനകത്ത് പാളത്തിലകപ്പെട്ടു. ട്രെയിന്‍ നഷ്ടപ്പെട്ട സംഭവം വിവരിച്ച്‌ അപേക്ഷിച്ച ശേഷമാണ് ഗേറ്റ് കീപ്പര്‍ ലിഫ്റ്റിങ് ബാരിയര്‍ ഉയര്‍ത്തിയതെന്നും സാജന്‍ പറഞ്ഞു.

Related posts

Leave a Comment