ഡാളസ് : ഗാര്‍ലാന്‍ഡ് ബെല്‍റ്റ് ലൈന്‍ റോഡിലുള്ള റെഡ് ചില്ലിയില്‍ നാടന്‍ രീതിയില്‍ പാചകം ചെയ്തു കൊടുക്കുന്ന ചട്ടി ചോറ് ഡാളസിലെ മലയാളികള്‍ക്ക് പ്രിയം ഏറി കഴിഞ്ഞു.
ഒരു ചട്ടി ചോറിനു വെറും 10 ഡോളര്‍. ചിക്കന്‍ഫ്രൈ, മുട്ട ഓംലറ്റ്, തോരന്‍, മത്തി വറുത്തത് മാങ്ങാ ചമ്മന്തി
അച്ചാര്‍ തുടങ്ങിയ സ്വാദേറിയ വിഭവങ്ങളുമായി ശനി, ഞായര്‍ ദിവസങ്ങളില്‍ 12 മണി മുതല്‍ മൂന്നു മണിവരെ ബെല്‍റ്റ് ലൈനിലുള്ള റെഡ് ചില്ലി ഇന്ത്യന്‍ റെസ്റ്റാറന്റില്‍ നിന്നും ലഭിക്കും.
കൂടുതല്‍ ഓര്‍ഡര്‍ അതാതു സ്ഥലങ്ങളില്‍ എത്തിച്ചു കൊടുക്കുവാനുള്ള സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്.
ചട്ടി ചോറ് കഴിക്കുന്നവര്‍ക്ക് ഭക്ഷണത്തെ പറ്റി നല്ല അഭിപ്രായങ്ങള്‍.
വിന്‍സെന്റ് ജോണിക്കുട്ടി, ജിയോ ജോണ്‍ എന്നിവരുടെ കൂട്ടായ ഉദ്യമം നടന പാചകത്തില്‍ നടത്തിവരുന്ന പുതിയ വിഭവങ്ങളുടെ ശൃംഖല ഡാലസില്‍ വലയ പേരായി കഴിഞ്ഞു.
തിരക്കിട്ട ജോലിത്തിരക്കിനിടയില്‍ വിശ്രമവും ഉറക്കവും ത്യജിച്ചു നടത്തുന്ന ഇത്തരം സംരംഭങ്ങള്‍ വിജയിപ്പിക്കാന്‍ മലയാളികളുടെ സഹകരണം ആവശ്യപ്പെടുന്നതായി റെസ്റ്റോറന്റ് നടത്തിപ്പുകാരായ വിന്‍സെന്റ് ജോണിക്കുട്ടി , ജിയോ ജോണ്‍ എന്നിവര്‍ ആവശ്യപ്പെട്ടു.