കോഴിക്കോട്| പവന് എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തി റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് സ്വര്‍ണവില പുതിയ ഉയരത്തില്‍. ഇന്നലെ 36,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്ന് അത് 37,000 കടന്ന് 37,280 രൂപയിലെത്തി. 520 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 4,660 രൂപയായി. തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ 160 രൂപയുടെ വര്‍ധനയാണ് കാണിച്ചത്. ഇന്ന് 520 രൂപ കൂടി വര്‍ധിച്ചതോടെ രണ്ട് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 680 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.
ഈ മാസം ആദ്യം ഒരു പവന്‍ സ്വര്‍ണവില 36,160 രൂപയായിരുന്നു. പിന്നീട് ആറാം തീയതി സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയെങ്കിലും (35,800) തുടര്‍ന്നിങ്ങോട്ട് ദിനേനയെന്നോണം റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന നിലയിലായിരുന്നു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ മഞ്ഞലോഹത്തിലേക്ക് ആളുകള്‍ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. ആഗോളതലത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപങ്ങള്‍ കൂടുന്നതിനാല്‍ വില തുടര്‍ന്നും ഉയരാന്‍ തന്നെയാണ് സാധ്യത.
Dailyhunt