‘റിയ ഏറെ നാളായി അവന് വിഷം നല്‍കുകയാണ്, അവളാണ് കൊലപാതകി’; അറസ്റ്റ് ചെയ്യണമെന്ന് സുശാന്തിന്റെ അച്ഛന്‍

റിയ ചക്രബര്‍ത്തിയാണ് തന്റെ മകന്റെ കൊലയാളിയെന്ന് അന്തരിച്ച നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ അച്ഛന്‍ കെകെ സിങ്. ഏറെ നാളായി റിയ തന്റെ മകന് വിഷം നല്‍കുന്നുണ്ടെന്നും മകന്റെ കൊലപാതകി അവളാണെന്നുമാണ് എഎന്‍ഐയോട് അദ്ദേഹം പറഞ്ഞത്. റിയയേയും അവരുടെ സഹായികളേയും അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്നലെയാണ് മയക്കു മരുന്നു സംഘവുമായുള്ള റിയയുടെ ബന്ധം പുറത്തുവന്നത്. മയക്കുമരുന്നുകളുടെ ഇടനിലക്കാരയ ആളുകളോടുള്ള റിയ ചാറ്റുകളാണ് പുറത്തായത്. ഇതില്‍ നിന്ന് ലഹരികള്‍ റിയ ഉപയോഗിക്കുകയോ സുശാന്തിന് നല്‍കുകയോ ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. എംഡിഎംഎ, ക‍ഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകള്‍ നടി ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
കട്ടി കൂടിയ മരുന്നുകള്‍ താന്‍ അധികം ഉപയോഗിച്ചിട്ടില്ലെന്നും എംഡിഎംഎ ഒരു തവണ ഉപയോഗിച്ചെന്നും നിങ്ങളുടെ കയ്യില്‍ എംഡി ഉണ്ടോ എന്നുമാണ് റിയ ചോദിക്കുന്നത്. കൂടാതെ നവംബര്‍ 25ന് ജയ സഹ എന്ന സുഹൃത്തില്‍ നിന്നും റിയയ്ക്കു വന്ന മെസേജ് ഇങ്ങനെ: ‘ചായയിലോ വെള്ളത്തിലോ നാല് തുള്ളി ഒഴിച്ച്‌ നല്‍കുക , അദ്ദേഹം അത് കഴിക്കട്ടെ. കിക്ക് ആകാന്‍ മുപ്പത്-നാല്‍പത് മിനിറ്റ് വെയ്റ്റ് ചെയ്യുക.’ നന്ദി ജയ എന്നായിരുന്നു ഈ മെസേജിന് റിയയുടെ മറുപടി. ചാറ്റ് വൈറലായതോടെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ റിയയ്ക്കും മറ്റ് രണ്ടു പേര്‍ക്കുമെതിരെ കേസെടുത്തു.

Related posts

Leave a Comment