റിപ്പോ നിരക്ക് 6.5 ശതമാനമാക്കി ആര്‍.ബി.ഐ; സാധാരണക്കാര്‍ക്ക് പ്രതികൂലമാകും, വായ്പാ ഭാരം കൂടും

മുംബൈ: റിപ്പോ നിരക്ക് 6.5 ശതമാനമാക്കി ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 25 ബേസിക് പോയിന്‍റ് വര്‍ധനവാണ് പലിശ നിരക്കില്‍ വരുത്തിയത്.

സാമ്ബത്തിക വര്‍ഷത്തിലെ അവസാന വായ്പനയ അവലോകനത്തിന് ശേഷമാണ് ആര്‍.ബി.ഐ പുതിയ നിരക്ക് പ്രഖ്യാപിച്ചത്. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്ക് ആണ് റിപ്പോ നിരക്ക്.

2023-24 നാലാം പാദത്തില്‍ പണപ്പെരുപ്പം 5.6 ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. 2023-24ലെ പ്രതീക്ഷിക്കുന്ന ജി.ഡി.പി വളര്‍ച്ച 6.4 ശതമാനമാണ്.

ഒന്നാം പാദത്തില്‍ 7.8 ശതമാനം, രണ്ടാം പാദത്തില്‍ 6.2 ശതമാനം, മൂന്നാം പാദത്തില്‍ 6 ശതമാനം, നാലാം പാദത്തില്‍ 5.8 ശതമാനം എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്നതെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശശികാന്ത് ദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

റിപ്പോ നിരക്ക് വര്‍ധിപ്പിച്ച സാഹചര്യത്തില്‍ നിലവിലെയും പുതിയ വായ്പകളുടെയും (ഭവന- വാഹന വായ്പാ) പലിശ നിരക്ക് കൂടും. ഇത് സാധാരണക്കാരെ പ്രതികൂലമായി ബാധിക്കും.

തവണ വ്യവസ്ഥയില്‍ സാധനങ്ങള്‍ വാങ്ങിയവര്‍ക്കാണ് ഇതിന്‍റെ പ്രത്യാഘാതം ഉണ്ടാവുക. തവണകളുടെ എണ്ണം വര്‍ധിക്കും. അതേസമയം, നിക്ഷേപത്തിനുള്ള പലിശയും ഉയരും.

ഡിസംബറിലെ വായ്പ അവലോകനത്തില്‍ പലിശനിരക്കില്‍ ആര്‍.ബി.ഐ 35 ബേസിക് പോയിന്റിന്റെ വര്‍ധനവ് വരുത്തിയിരുന്നു. നേരത്തെ തുടര്‍ച്ചയായി 50 ബേസിക് പോയിന്റിന്റെ വര്‍ധന വരുത്തിയിരുന്നു.

ഇതിന് ശേഷമാണ് പലിശനിരക്ക് ഉയര്‍ത്തുന്നത് ആര്‍.ബി.ഐ താല്‍കാലികമായി നിര്‍ത്തിയത്.

Related posts

Leave a Comment