റിപോ, റിവേഴ്‌സ് റിപോ നിരക്കുകള്‍ മാറ്റമില്ലാതെ തുടരും: ആര്‍.ബി.ഐ

ന്യുഡല്‍ഹി: പലിശ നിരക്കില്‍ മാറ്റമില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ്. റിപോ നിരക്ക് 4% ആയും റിവേഴ്‌സ് റിപോ നിരക്ക് 3.3% ആയും തുടരുമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി. ഇന്നു ചേര്‍ന്ന പണനയ സമിതിയുടെ അവലോകന യോഗത്തിനു ശേഷമാണ് ഗവര്‍ണര്‍ തീരുമാനം വ്യക്തമാക്കിയത്.

ഫെബ്രുവരിക്ക് ശേഷം 115 ബേസ് പോയിന്റില്‍ മാറ്റം വരുത്തിയിരുന്നു. കൊവിഡ് 19 മഹാമാരിയുടെ ആഘാതത്തില്‍ നിന്ന് സമ്ബദ് വ്യവസ്ഥ തിരിച്ചുകയറുന്നതു വരെ പണനയത്തിലെ അനുകൂല നിലപാട് തുടരും. അതേസമയം, പണപ്പെരുപ്പം ലക്ഷ്യമിട്ടതിന് അപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രതിസന്ധി ഘട്ടത്തില്‍ പ്രത്യേക സംവിധാനമൊരുക്കിയ ലോകത്തെ ഏക സെന്‍ട്രല്‍ ബാങ്ക് ആര്‍.ബി.ഐ ആണ്. ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ ജി.ഡി.പി വളര്‍ച്ച ചുരുങ്ങിയ നിലയിലായിരുന്നു. എന്നാല്‍ 2020-21 വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച നെഗറ്റീവ് നിലയില്‍ ആയിരിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Related posts

Leave a Comment