നവിമുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ ഉണ്ടായ മണ്ണിടിച്ചലിൽ കാണാതായാവരെ കണ്ടെത്താനാവതെ ബന്ധുക്കൾ.
കഴിഞ്ഞ മൂന്ന് ദിവസമായി കാണാതായ പത്ത് ബന്ധുക്കളെ ഇതുവരെ കാണാൻ സാധിച്ചിട്ടില്ലെന്ന് ബദ്‌ലാപൂകരിലെ താമസക്കാരനായ കാന്ത കട്‌ല പറയുന്നത്.
കാണാതായവരിൽ നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളും 3 കുട്ടികളുമാണ് ഉള്ളത്.
അവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചോ എന്നറിയാൻ എന്നും വരാറുണ്ട്. എന്നാൽ കാത്തിരിപ്പ് വിഫലമാവുക മാത്രമാണ് ചെയ്യാറുള്ളത് എന്നും അവർ പറഞ്ഞു.
റായ്ഗഡിലെ ഖലാപൂർ തഹസിലെ ഇർഷൽവാദി ഗ്രാമത്തിലാണ് മണ്ണിടിച്ചൽ ഉണ്ടായത്. 228 പേരായിരുന്നു ഗ്രാമത്തിൽ ഉണ്ടായിരുന്നത്.
അതിൽ 22 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.84 പേരെ കാണാതായി.
ഭാര്യാ പിതാവ് രാഘോ ഡോറെയും അദ്ദേഹത്തിന്റെ ഭാര്യമാരായ ചെന്ദ്രി, മൈനി, ഭാര്യയുടെ സഹോദരൻ കൈലാസ്, ബന്ധുക്കളായ കാഞ്ചന ഡോർ, രമേഷ്
മെംഗ എന്നിരുൾപ്പെടെ ഏഴ് പേരെ കാണാതായതായി ഖലാപൂരിലെ നദഗാൽ ഗ്രാമത്തിലെ താമസക്കാരനായ ഹിരു ഭസ്മ (58) പറയുന്നു.
മണ്ണിടിച്ചലിൽ നിന്ന് രക്ഷപ്പെട്ടവരെ അധികൃതർ സ്‌കൂളിലേക്ക് മാറ്റിയിരിക്കുകയാണ്.
താൽക്കാലിക നടപടി എന്നോണം 60 കണ്ടെയ്‌നറുകൾ സ്ഥാപിക്കാൻ ഉത്തരവ് ഇട്ടിട്ടുണ്ട്.
അവരെ പുനരധിവസിപ്പിക്കുന്നത് വരെ ആ കണ്ടെയ്‌നറുകളിൽ പാർപ്പിക്കുമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പറഞ്ഞു.
പുനരധിവാസത്തിനായി ഭൂമി കണ്ടെത്തിയ ഉടൻ വീടുകൾ നിർമ്മിക്കാൻ സംസ്ഥാന ഏജൻസിയായ സിഡ്‌കോയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
നാട്ടുകാരുടെ സഹായത്തോടെ ഇർഷൽവാടിയിലെ രക്ഷാപ്രവർത്തകർ മണ്ണിനടിയിൽ പെട്ട മൃതദേഹങ്ങൾ പുറത്ത് എടുക്കാൻ പറ്റുമെന്ന പ്രതീക്ഷയിലാണ്.
നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിന്റെ അഞ്ചാം ബറ്റാലിയനിലെ പൂനെയിലെ നാല് ടീമുകളാണ് ഓപ്പറേഷന് നേതൃത്വം നൽകുന്നത്.
ഏകദേശം 250 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ദുരന്തബാധിത മേഖലയിൽ വിവിധ ടീമുകൾ തിരച്ചിൽ നടത്തുമെന്ന് എൻഡിആർഎഫിന്റെ അഞ്ചാം ബറ്റാലിൻ കമാന്റ് സന്തോഷ് ബഹദൂർ പറഞ്ഞു.
പ്രദേശത്ത് ഉള്ള ആളുകളുടെ സഹായത്തോടെ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താൻ ശ്രമിക്കുമെന്നും. ഓരോ വീട്ടിലും എത്ര ആളുകൾ ഉണ്ടെന്ന് അവർക്ക് അറിയാമെന്നും അദ്ദേഹം പറയുന്നു.