റാഫേല്‍ ആദ്യ ബാച്ച്‌ ഇന്ത്യയിലേക്ക്, വിമാനങ്ങള്‍ ബുധനാഴ്ച രാജ്യത്തെത്തും

ഫ്രാന്‍സുമായുള്ള കരാറിന്റെ ഭാഗമായി ഇന്ത്യ വാങ്ങിയ റഫേല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച്‌ ഇന്ന് രാജ്യത്ത് എത്തും. അഞ്ച് വിമാനങ്ങളാണ് ആദ്യഘട്ടത്തില്‍ ഇന്ത്യയിലെത്തിക്കുക. 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ് ഇന്ത്യ ഫ്രാന്‍സ് കരാര്‍. ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസിഡറാണ് ജാവേദ് അഷറഫാണ് ഇത് സംബന്ധിച്ച്‌ പ്രതികരണം നടത്തിയത്. റഫേല്‍ സമയബന്ധിതമായി വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ഡസ്സോള്‍ട്ട് ഏവിയേഷനും ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസഡര്‍ നന്ദി പറഞ്ഞു.

വിമാനങ്ങള്‍ രാജ്യത്തെത്തിക്കാന്‍ ഫ്രാന്‍സിലെത്തിയ വ്യോമസേന പൈലറ്റുമാര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിമാനങ്ങളുടെ ചിത്രങ്ങളും ആശംസകള്‍ വ്യക്തമാക്കുന്ന വീഡിയോയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയിലെ അംബാല വ്യോമസേനാ താവളത്തിലേക്കാണ് വിമാനങ്ങളെത്തിക്കുക.

ഫ്രാന്‍സില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങള്‍ യു.എ.ഇയില്‍ ഇറക്കി ഇന്ധനം നിറച്ചായിരിക്കും യാത്ര പൂര്‍ത്തിയാക്കുക. അല്‍ ധഫ്ര വ്യോമതാവളത്തിലാകും ഇതിനായി വിമാനങ്ങള്‍ ഇറങ്ങുക. നിലവില്‍ ഇന്ത്യന്‍ വ്യോമസേനയിലെ 12 പൈലറ്റുമാര്‍ റഫേല്‍ പറത്താനുള്ള പരിശീലനം നേടിയിട്ടുണ്ട്. ഇവരാണ് വിമാനങ്ങള്‍ നിയന്ത്രിക്കുക.

കരാര്‍ പ്രകാരം ഇന്ത്യയിലെത്തിക്കുന്ന 36 റഫേല്‍ വിമാനങ്ങളില്‍ ആറെണ്ണം പരിശീലനങ്ങള്‍ക്കുവേണ്ടിയുമാകും ഉപയോഗിക്കും. 30 എണ്ണമായിരിക്കും യുദ്ധമുഖത്ത് ഉപയോഗിക്കുക. 59000 കോടി രൂപയുടെ കരാറാണ് വിമാനങ്ങള്‍ കൈമാറാന്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഒപ്പുവച്ചിട്ടുള്ളത്.

Related posts

Leave a Comment