റാഗിംഗ്: നെയ്യാറ്റിന്‍കര പോളിടെക്‌നിക്കില്‍ വിദ്യാര്‍ത്ഥിയ്ക്ക് ക്രൂരമര്‍ദ്ദനം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗവ. പോളിടെക്‌നിക്ക് കോളജില്‍ റാഗിംഗിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം.

ഇരുപേതാളം പേര്‍ ചേര്‍ന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. നേരത്തെ റാഗിംഗുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിരുന്നു.

ഇവരെ പോളിടെക്‌നിക്കില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു.

എന്നാല്‍ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദ്ദം തുടരുകയാണെന്നും പരാതിക്കാരന്‍ പറയുന്നു.

നവംബര്‍ 14നാണ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റത്. അടിവയറ്റില്‍ ചവിട്ടുകയും തള്ളിമറിച്ചിടുകയും ചെയ്തു. മാരകമായി പരിക്കേറ്റ വിദ്യാര്‍ത്ഥി ആയുര്‍വേദ ചികിത്സയിലാണ്.

Related posts

Leave a Comment