ന്യൂഡല്‍ഹി: റഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യക്ക് കൈമാറുമ്ബോള്‍, കരാറിന്റെ ഭാഗമായി നിര്‍മാതാക്കളായ ദസാള്‍ട്ട് ഏവിയേഷന്‍ പാലിക്കേണ്ട ചില നിബന്ധനകള്‍ പാലിച്ചില്ലെന്ന കുറ്റപ്പെടുത്തലുമായി സി എ ജി. റഫേലിന് മിസൈല്‍ സിസ്റ്റം നല്‍കുന്ന യൂറോപ്യന്‍ കമ്ബനിയായ എം ബി ഡി എ യും ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പാര്‍ലമെന്റിന് സമര്‍പ്പിച്ചു.
ഫ്രാന്‍സില്‍ നിന്ന് 36 റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ 59,000 കോടി രൂപയുടെ കരാറിലാണ് ഇന്ത്യ ഒപ്പുവച്ചത്. കരാറിന്റെ ഭാഗമായുളള ഉയര്‍ന്ന സാങ്കേതികവിദ്യ ഇന്ത്യയുടെ സൈനിക സാങ്കേതിക വിദ്യാ വികാസത്തിന്റെ ചുമതലയുളള ഗവേഷണ സ്ഥാപനമായ ഡിഫന്‍സ് സിസര്‍ച്ച് ഡവലപ്പ്മെന്റ് ഓര്‍ഗനൈസേഷന് (ഡി ആര്‍ ഡി ഒ) നല്‍കാമെന്ന് 2015-ല്‍ ദസാള്‍ട്ട് ഏവിയേഷനും എം ബി ഡി എ യും സമ്മതിച്ചിരുന്നു. എന്നാല്‍ ഈ നിബന്ധന ഇതുവരെയും പാലിച്ചിട്ടില്ല. വിദേശത്തുനിന്ന് യുദ്ധസാമഗ്രികള്‍ വാങ്ങുമ്ബോള്‍ ഉയര്‍ന്ന സാങ്കേതികവിദ്യകള്‍ കൈമാറാന്‍ ആരും തയ്യാറാവുന്നില്ലെന്ന് സി.എ.ജി. പറഞ്ഞു. ഇന്ത്യയുടെ ഓഫ്‌സെറ്റ് നയം ഫലപ്രദമല്ലെന്നും സി എ ജി വ്യക്തമാക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ജൂലായിലാണ് റഫേല്‍ വിമാനങ്ങളുടെ ആദ്യബാച്ച് ഇന്ത്യയിലെത്തിയത്. അവ ഇപ്പോള്‍ വ്യോമസേനയുടെ ഭാഗമാണ്.