കൊട്ടിയം: കൊട്ടിയത്ത് വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം പ്രമുഖ സീരിയല്‍ നടിയിലേക്കും. വരന്‍ ഹാരിസിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ സീരിയല്‍ നടിയെയാണ് അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യുക. നടിയെ ആദ്യം ചോദ്യം ചെയ്ത് വിട്ടയച്ച പോലീസ് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് തെളിവ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുക. പള്ളിമുക്ക് ഇക്ബാല്‍ നഗര്‍ 155ല്‍ ഹാരീസ് മന്‍സിലില്‍ ഹാരീസ് എന്ന യുവാവുമായി 8 വര്‍ഷമായി പ്രണയത്തിലായിരുന്നു റംസി. ഒന്നര വര്‍ഷം മുന്‍പ് വളയിടല്‍ ചടങ്ങും നടന്നിരുന്നു.
ഇത് മുതലെടുത്ത് റംസിയുടെ വീട്ടില്‍ നിന്നും ഹാരിസും കുടുംബവും സാമ്ബത്തിക സഹായവും കൈപ്പറ്റിയിരുന്നു. പിന്നീട് റംസി കേള്‍ക്കുന്നത് ഹാരിസ് മറ്റൊരു യുവതിയെ വിവാഹം ചെയ്യാന്‍ തയാറെടുക്കുന്നു എന്ന വാര്‍ത്തയാണ്. ഇതോടെ റംസി മാനസികമായി തളര്‍ന്നു. ഹാരിസും, കുടുംബവും റംസിയെ ഒഴിവാക്കാന്‍ പലതവണ ശ്രമിച്ചിരുന്നു. ഇതിന് തെളിവായി ഫോണ്‍ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.