തലശേരി: കേരളത്തിലെ പ്രധാന നഗരങ്ങളില്‍ പുരുഷ സെക്സ് മാഫിയ സജീവമാകുന്നതായി റിപ്പോര്‍ട്ട്. കുടുംബിനികളെയും പെണ്‍കുട്ടികളെയും വലവീശിപ്പിക്കുന്ന ഈ സംഘത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞ യുവാക്കളും ഉണ്ടെന്നാണ് സൂചന. ഒരു മണിക്കൂറിന് രണ്ടായിരം മുതല്‍ അയ്യായിരം രൂപ വരെയും ഒരു രാത്രിക്കു പതിനായിരം രൂപവരെയും ഈടാക്കുന്നതായും രഹസ്യ കോഡില്‍ സെക്സ് മാഫിയയുടെ വാട്സാപ്പ് കൂട്ടായ്മ സജീവമാണെന്നും പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു.
യുവാക്കളുടെ വയസും നിറവും ഉള്‍പ്പെടെ വിവരിച്ചു സ്ത്രീകളെ വലയില്‍ ആക്കുന്ന ഏജന്റുമാരും സജീവമാണ്. വാട്സാപ്പ് വഴി ഫോട്ടോ അയച്ചു കൊടുത്തും മാളുകളില്‍ വച്ച് നേരിട്ടു കണ്ടും കച്ചവടം ഉറപ്പിക്കാനുള്ള സൗകര്യവും ഇവര്‍ക്കിടയില്‍ ഉണ്ടെന്നു രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്യുന്നു.
സുന്ദരമായി വസ്ത്രം ധരിച്ച് ആഡംബര കാറുകളില്‍ സഞ്ചരിക്കുന്ന സംഘം കൗതുകത്തിനായി പോലും വിളിക്കുന്ന യുവതികളെ കുടുക്കുകയാണ് ചെയ്യുന്നത്