ജയ്പൂര്‍: രാജസ്ഥാനില്‍ വിമത എംഎല്‍എമാര്‍ക്കെതിരെ തല്ക്കാലം നടപടിയെടുക്കരുതെന്നും തല്‍സ്ഥിതി തുടരണമെന്നും സ്പീക്കറോട് ഹൈക്കോടതി. കേസിന്റെ വാദം വിശദമായി കേള്‍ക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഈ നിര്‍ദേശം.
കേസില്‍ കേന്ദ്ര സര്‍ക്കാരിനെയും കക്ഷി ചേര്‍ക്കണമെന്ന സച്ചിന് പൈലറ്റിന്റെ ആവശ്യം അവസാന നിമിഷം ഹൈക്കോടതി അംഗീകരിച്ചിരുന്നു. ഇതോടെ വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ചുള്ള ഹര്‍ജിയില്‍ രാജസ്ഥാന് ഹൈക്കോടതി വിധിപറയുന്നത് വൈകും.
എംഎല്‍എമാരെ അയോഗ്യരാക്കുന്നതിനു കാരണം കാണിക്കാന്‍ സ്പീക്കര്‍ നോട്ടീസ് നല്‍കിയതിനെതിരേ സച്ചിന് പക്ഷം നല്കിയ ഹര്‍ജിയില്‍ ഇന്ന് വിധി പറയാനിരിക്കെയായിരുന്നു അവസാന നിമിഷം ഇക്കാര്യമുന്നയിച്ച് സച്ചിന് പൈലറ്റ് കോടതിയെ സമീപിച്ചത്. വിഷയത്തില്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകുമോ എന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ അഭിപ്രായം ആരായുന്നതിനാണ് കോടതി കേന്ദ്രത്തെയും കക്ഷിചേര്‍ക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ മറുപടി നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.