രാഹുല്‍ ഗാന്ധി പപ്പുവല്ല; സ്മാര്‍ട്ടായ വ്യക്തിയെന്ന് രഘുറാം രാജന്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി പപ്പുവല്ലെന്നും സ്മാര്‍ട്ടായ വ്യക്തിയാണെന്നും മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍.

രാഹുലിനെ സംബന്ധിച്ച്‌ ഇത്തരമൊരു ചിത്രം ഖേദകരമാണ്. തനിക്ക് അദ്ദേഹവുമായി ഒരു പതിറ്റാണ്ടിന്റെ ബന്ധമുണ്ട്. ഒരിക്കലും അദ്ദേഹം പപ്പുവല്ല. സ്മാര്‍ട്ടായ വ്യക്തിയാണെന്നാണ് തനിക്ക് മനസിലായിട്ടുള്ളതെന്ന് രഘുറാം രാജന്‍ പറഞ്ഞു.

മുന്‍ഗണനകളെ കുറിച്ച്‌ എല്ലാവര്‍ക്കും ധാരണയുണ്ടായിരിക്കണം. വെല്ലുവിളികളെ മനസിലാക്കാനും അതിന്റെ തീവ്രത അളക്കാനും സാധിക്കണം. ഇത് ചെയ്യാന്‍ രാഹുല്‍ ഗാന്ധി നല്ല കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിലും രഘുറാം രാജന്‍ പങ്കെടുത്തിരുന്നു.

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത് സംസാരിക്കവെ 2023ല്‍ ഇന്ത്യ വലിയ സാമ്പത്തിക വെല്ലുവിളി നേരിടുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പരിഷ്കാരങ്ങള്‍ കൊണ്ടു വരാന്‍ രാജ്യത്തിന് കഴിയാത്തതാണ് വെല്ലുവിളികള്‍ക്കുള്ള പ്രധാനകാരണം.

നയങ്ങള്‍ രൂപീകരിക്കുമ്പോൾ മിഡില്‍ ക്ലാസിനെയാണ് പരിഗണിക്കേണ്ടതെന്നും രഘുറാം രാജന്‍ വ്യക്തമാക്കിയിരുന്നു.

Related posts

Leave a Comment