ഉജ്ജെയിന്‍: താന്‍ കാണുമ്ബോള്‍ ഞെട്ടിപ്പിക്കുന്ന അവസ്ഥയിലായിരുന്നു അവളെന്ന് ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയ പൂജാരി.
മദ്ധ്യപ്രദേശിലെ ഉജ്ജയിനില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തില്‍ 15 വയസ്സുള്ള പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത് ഉജ്ജയിന്‍ നഗരത്തില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള ബദ്‌നഗര്‍ റോഡിലെ ആശ്രമവുമായി ബന്ധപ്പെട്ട രാഹുല്‍ശര്‍മ്മയായിരുന്നു.
തിങ്കളാഴ്ച രാവിലെ 9.30 യോടെ ആശ്രമത്തില്‍ നിന്നും ജോലിക്ക് പോകുമ്ബോഴായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ കണ്ടത്്. അര്‍ദ്ധനഗ്നയായി രക്തസ്രാവം ഉണ്ടായ നിലയില്‍ ഗേറ്റിന് സമീപം നില്‍ക്കുകയായിരുന്നു.
താന്‍ അവള്‍ക്ക് വസ്ത്രങ്ങള്‍ നല്‍കി. അവള്‍ക്ക് സംസാരിക്കാന്‍ പോലും കഴിയില്ലായിരുന്നു. കണ്ണുകള്‍ തടിച്ചുവീര്‍ത്തുമിരുന്നു. തുടര്‍ന്ന് താന്‍ 100 ല്‍ വിളിച്ചെങ്കിലും പോലീസിനെ കിട്ടിയില്ല.
തുടര്‍ന്ന് മഹാകാല്‍ പോലീസ് സ്‌റ്റേഷനില്‍ ബന്ധപ്പെട്ട് അവരെ കാര്യങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് 20 മിനിറ്റിനുള്ളില്‍ പോലീസ് സ്ഥലത്തെത്തി.
പരിക്കേറ്റ അര്‍ദ്ധനഗ്നയായ പെണ്‍കുട്ടി വീടുകളുടെ വാതിലുകള്‍ തോറും സഹായത്തിനായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പെണ്‍കുട്ടിയെ ആരും സഹായിക്കാന്‍ ഇറങ്ങിവരാതിരുന്നതും ആട്ടിപ്പായിച്ചതും പ്രതിഷേധത്തിന് കാരണമായി മാറുകയും ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടി പറയുന്നത് ആള്‍ക്കാര്‍ക്ക് വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും പൂജാരി പറഞ്ഞു. അവളോട് പേരും കുടുംബത്തെക്കുറിച്ചുമെല്ലാം ചോദിച്ചു.
തങ്ങള്‍ അവള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കിയതോടെ പെണ്‍കുട്ടി കുടുംബത്തെക്കുറിച്ചുള്ള വിവരം നല്‍കി. തുടര്‍ന്ന് അവരെ ബന്ധപ്പെട്ടു. പെണ്‍കുട്ടി വല്ലാതെ ഭയന്നുപോയെന്നും പുരോഹിതന്‍ പറഞ്ഞു.
പോലീസുകാര്‍ വരുന്നത് വരെ തന്നെ പോലും വിശ്വസിക്കാന്‍ പെണ്‍കുട്ടി ഭയന്നെന്നും ഇയാള്‍ പറഞ്ഞു. ആരെങ്കിലും അവിടേയ്ക്ക് വന്നാല്‍ പെണ്‍കുട്ടി ഉടന്‍ തന്റെ പിന്നില്‍ ഒളിക്കുകയായിരുന്നു.
പിന്നീട് പോലീസ് വന്ന് അവര്‍ക്കൊപ്പം കൊണ്ടുപോയി. പെണ്‍കുട്ടി ചില സ്ഥലപ്പേര് പറഞ്ഞെങ്കിലും അത് എവിടെയാണെന്ന് തനിക്ക് മനസ്സിലായില്ലെന്നും ഇയാള്‍ പറഞ്ഞു.
സംഭവം അന്വേഷിക്കാന്‍ പോലീസ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ വെച്ചിരിക്കുകയാണ്. പോക്‌സോ ആക്‌ട് പ്രകാരം കേസെടുക്കുകയൂം ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞത്. പ്രതിയെ കണ്ടെത്താനായിട്ടില്ല. പെണ്‍കുട്ടിയുടെ നാട് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഉ
ത്തര്‍പ്രദേശിലെ പ്രഗ്യരാജ് സ്വദേശിയാണെന്നാണു സൂചന.