രാത്രി ഉറങ്ങാന്‍ കിടന്ന യുവതി രാവിലെ കട്ടിലില്‍ മരിച്ച നിലയില്‍; സംഭവം കുട്ടനാട്ടില്‍

കുട്ടനാട് : യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാവാലം പുത്തന്‍പറമ്ബില്‍ ഇല്ലിക്കളം പി.ജെ.ജോസഫിന്റെയും ഗ്രേസമ്മയുടെയും മകള്‍ ജീന ജോസഫ് (26) ആണു മരിച്ചത്. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ കമ്ബനിയില്‍ ജീവനക്കാരിയാണ്.

ലോക്ഡൗണ്‍ കാരണം വീട്ടിലായിരുന്ന ജീനയ്ക്ക് ഹൈദരാബാദ് യൂണിറ്റിലേക്കു മാറണമെന്ന അറിയിപ്പ് ലഭിച്ചിരുന്നു. ബുധനാഴ്ച രാത്രി കിടപ്പുമുറിയിലേക്കു പോയ യുവതി ഇന്നലെ രാവിലെ 8 മണിയായിട്ടും കതകു തുറക്കാതിരുന്നതോടെ ബന്ധുക്കള്‍ വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.

അവിവാഹിതയാണ്. സഹോദരങ്ങള്‍: ജിബിന്‍ ജോസഫ്, ജിത്തു ജോസഫ്.

Related posts

Leave a Comment