കോഴിക്കോട്: രാത്രിയില്‍ ബൈക്കില്‍ സഞ്ചരിച്ച് ദമ്പതികള്‍ക്ക് നേരെ ബൈക്കില്‍ എത്തിയ സംഘത്തിന്റെ അതിക്രമം.
കോഴിക്കോട് നഗര ത്തില്‍ ഇന്നലെ രാത്രയുണ്ടായ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടും സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.
ഇരിങ്ങാടപ്പള്ളി സ്വദേശി അശ്വിനും ഭാര്യയ്ക്കും നേരെയാണ് അതിക്രമം ഉണ്ടായത്.
രാത്രി 10 മണിയോടെ സിനിമ കണ്ട് സ്വന്തം ബൈക്കില്‍ മടങ്ങുമ്പോള്‍ പിന്നാലെ രണ്ടു ബൈക്കുകളില്‍ എത്തിയവരാണ് അക്രമം നടത്തിയത്.
ഭാര്യയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ അശ്വിനെ മര്‍ദ്ദിക്കുകയയാിരുന്നു. രാത്രി തന്നെ ദമ്പതികള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
തന്റെ ഹെല്‍മറ്റ് അടക്കം ചേര്‍ത്തുവെച്ച് അടിച്ചതായിട്ടാണ് ഇയാള്‍ പരാതി നല്‍കിയിരിക്കുന്നത്. ഈ സംഭവമെല്ലാം നടക്കുമ്പോള്‍ അനേകര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.
സിറ്റി ട്രാഫിക് പോലീസ് സ്‌റ്റേഷനിലും നടക്കാവ് പോലീസ് സ്‌റ്റേഷനിലും ഇരുവരും പരാതി നല്‍കിയിട്ടും ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. മര്‍ദ്ദനത്തില്‍ അശ്വിനും ഭാര്യയും ഇന്ന് ചികിത്സ നേടാനുള്ള ശ്രമത്തിലാണ്.