ന്യൂഡെല്‍ഹി: ( 14.05.2020) ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസവും ആശങ്കാജനകമായി വര്‍ധിക്കുകയാണ്. ആകെ രോഗികളുടെ എണ്ണം 78,000 കടന്നു. 2,549 പേരാണ് ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 134പേരാണ് മരിച്ചത്. പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 3,722 കേസുകളാണ് .
ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് മഹാരാഷ്ട്രയിലാണ്- 921 പേര്‍. ഗുജറാത്തില്‍ 537 പേരും രോഗം ബാധിച്ചു മരിച്ചു. കേന്ദ്രസര്‍ക്കാര്‍ വെബ്സൈറ്റിലെ കണക്കനുസരിച്ച് വ്യാഴാഴ്ച രാവിലെ എട്ടുമണി വരെ 49,219 പേരാണു ചികിത്സയിലുള്ളത്. 26,234 പേര്‍ രോഗമുക്തി നേടി.