ന്യൂ ഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നതായാണ് ആരോഗ്യമന്ത്രാലയം നല്‍കുന്ന ഏറ്റവും പുതിയ വിവരം. 3,34821 പേരാണ് പൂര്‍ണ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,522 പേര്‍ക്കാണ് പുതുതായി രോഗബാധയുണ്ടായത്. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത്. 1,65,000 പേരാണ് മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍. 86,575 പേര്‍ സംസ്ഥാനത്ത് രോഗമുക്തി നേടിയപ്പോള്‍, 7,429 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടു; യുഎസില്‍ രോഗബാധിതരുടെ എണ്ണം 26.75 ലക്ഷം കവിഞ്ഞു
ന്യൂ ഡല്‍ഹിയില്‍ 83,077 പേര്‍ക്ക് കോവിഡ് ബാധിച്ചു. 52,607 പേര്‍ രോഗമുക്തി നേടിയപ്പോള്‍, 2,623 പേര്‍ക്ക് ജീവന്‍ നഷ്ടമായി. തമിഴ്‌നാട്ടില്‍ 82,275 പേര്‍ക്കും, ഗുജറാത്തില്‍ 31,320 പേര്‍ക്കും, കേരളത്തില്‍ 4,310 പേര്‍ക്കും കോവിഡ് ബാധിച്ചു. 16,893 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 2,15125 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ രോഗികളായത്.