ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്. ഇന്നലെ 8,171 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 204 പേര്‍ മരിച്ചു, ആകെ മരണം 5,598 ആയി. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,98,706 ആയി. നിലവില്‍ 97,581 പേരാണ് ചികിത്സയിലുള്ളത്. 95,526 പേരുടെ രോഗം ഭേദമായി.ഒറ്റദിവസം കോവിഡ് മരണം വീണ്ടും 100 കടന്ന് മഹാരാഷ്ട്ര. 103 പേര്‍ കൂടിയാണ് രോഗത്തിനു കീഴടങ്ങിയത്. 49 പേര്‍ മുംബൈയില്‍നിന്ന്.
പുതിയ രോഗികള്‍ 2287. ആകെ രോഗികളില്‍ 60 ശതമാനത്തോളം മുബൈയില്‍ നിന്ന് 42,216.മുംബൈയില്‍ രണ്ടു പൊലീസുകാരും താനെയില്‍ ഒരാളും മരിച്ചതോടെ മരിച്ച പൊലീസുകാര്‍ 29. കോവിഡ് രോഗികള്‍ക്കു ചികിത്സ ഒരുക്കാത്ത മുംബൈയിലെ 4 സ്വകാര്യ ആശുപത്രികള്‍ക്ക് നോട്ടിസ്. ധാരാവിയില്‍ 25 പേര്‍ക്കു കൂടി രോഗം ബാധിച്ചു. കേരളത്തില്‍ നിന്നെത്തിയ ഡോക്ടര്‍മാരുടെ സംഘം അന്ധേരി സെവന്‍ ഹില്‍സ് ആശുപത്രിയില്‍ 20 കിടക്കകളുള്ള ഐസിയു യൂണിറ്റ് ആരംഭിച്ചതായി സംഘത്തലവന്‍ ഡോ. എസ്.എസ്. സന്തോഷ്‌കുമാര്‍ പറഞ്ഞു. മുംബൈയില്‍ ശിവസേനയുടെ ശാഖാ ഓഫിസുകള്‍ സ്വകാര്യ ഡോക്ടര്‍മാരുടെ താല്‍കാലിക ക്ലിനിക്കുകളായി മാറ്റും. 220 ല്‍ ഏറെ ശാഖകളാണ് പാര്‍ട്ടിക്ക് നഗരത്തിലുള്ളത്.
തമിഴ്‌നാട്ടില്‍ 13 പേര്‍ കൂടി മരിച്ചു. 12 മരണവും ചെന്നൈയില്‍. തുടര്‍ച്ചയായ മൂന്നാം ദിനവും ആയിരത്തിലേറെ പേര്‍ക്ക് കോവിഡ്. പുതിയ രോഗികള്‍ 1091. ചെന്നൈയില്‍ 806 പേര്‍ക്കു രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 16585. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിമാന യാത്രക്കാര്‍ക്കു പരിശോധന തമിഴ്‌നാട് നിര്‍ബന്ധമാക്കി.. ഇതുവരെ 13,706 രോഗികള്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇന്ന് മാത്രം 536 പേര്‍ രോഗമുക്തരായി. 5,14,433 സാമ്ബിളുകളാണ് ഇതുവരെ സംസ്ഥാനത്ത് പരിശോധിച്ചത്. ഇന്ന് മാത്രം 11,094 സാമ്ബിളുകള്‍ പരിശോധിച്ചു.
കേരളമുള്‍പ്പെടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കു 14 ദിവസം വീടുകളില്‍ ക്വാറന്റീനും. എന്നാല്‍, 48 മണിക്കൂറിനുള്ളില്‍ മടങ്ങുന്ന ബിസിനസ് യാത്രക്കാര്‍ക്കു ക്വാറന്റീന്‍ ആവശ്യമില്ല. ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് ഇ പാസ് നിര്‍ബന്ധം.
388 പേര്‍ക്ക് കര്‍ണാടകയില്‍ കോവിഡ്. ചികിത്സയിലുള്ളവരില്‍ 14 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍. ഡല്‍ഹി ലഫ്. ഗവര്‍ണറുടെ ഓഫിസില്‍ 13 പേര്‍ക്ക് കോവിഡ്‌ന്യൂഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ ഓഫിസിലെ 13 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ 6 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലഫ്. ഗവര്‍ണറുടെ സെക്രട്ടേറിയറ്റിലെ ജൂനിയര്‍ അസിസ്റ്റന്റുമാര്‍, ഡ്രൈവര്‍മാര്‍, പ്യൂണ്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണു രോഗബാധ.
സംസ്ഥാനങ്ങളിലെ രോഗബാധിതര്‍
മഹാരാഷ്ട്ര: രോഗബാധിതര്‍ 72,300, മരണം 2464
തമിഴ്‌നാട്: രോഗബാധിതര്‍ 24586, മരണം 197
കര്‍ണാടക: രോഗബാധിതര്‍ 3796, മരണം 52
കേരളം : രോഗബാധിതര്‍ 1326: മരണം 10